അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം കുളത്തിൽ വീണ വീട്ടമ്മ മരിച്ചു
കറക്കുന്നതിനായി തൊഴുത്തില്‍ നിന്നും അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്.
ഇടുക്കി: കൂട്ടിൽ നിന്നും അഴിഞ്ഞുപോയ പശുവിനെ പിടിക്കുന്നതിനിടയില്‍ പശുവിനോടൊപ്പം കുളത്തിൽ വീണ വീട്ടമ്മ മരിച്ചു. ഇടുക്കി കരുണപുരം , വയലാര്‍ നഗർ സ്വദേശി ഉഷ ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
കറക്കുന്നതിനായി തൊഴുത്തില്‍ നിന്നും അഴിക്കുന്നതിനിടെയാണ് പശു കുതറിയോടിയത്. പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൊഴുത്തിനോട് ചേര്‍ന്നുള്ള ചെറിയ കുളത്തിലേയ്ക് ഉഷ വീഴുകയും ഉഷയുടെ ദേഹത്തേക്ക് പശു വീഴുകയുമായിരുന്നു. ഉഷയെ കാണാതായതോടെ ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
അപകടത്തിൽ പെട്ട ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചുവരുത്തിജെ.സി.ബി ഉപയോഗിച്ച് പശുവിനെ മാറ്റിയശേഷം വീട്ടമ്മയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍തന്നെ ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കട്ടപ്പനയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...