എങ്ങനെയാണു ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം ഉണ്ടായത്; എന്താണ് ഹാലോവീൻ ആഘോഷം
ഭീകര വേഷംധരിച്ച് ആഘോഷിക്കുന്ന ഉത്സവമാണോ ഹാലോവീൻ
ഇന്റർനെറ്റിൽ ട്രെന്റിങ്ങാണ് ഹാലോവീൻ. മലയാളികളിൽ പലർക്കും ഹാലോവീനെ കുറിച്ച് വലിയ ധാരണ ഇല്ലെന്നതാണ് വസ്തുത. ഈ ദിവസം പേടിപ്പെടുത്തുന്നതും വിചിത്രവുമായ വേഷം ധരിച്ച് ആളുകൾ എത്തും എന്ന് മാത്രമാണ് പലർക്കും ഉള്ള ധാരണ. എന്താണ് ഹാലോവീൻ ആഘോഷം? ഭീകര വേഷംധരിച്ച് ആഘോഷിക്കുന്ന ഉത്സവമാണോ ഹാലോവീൻ. അതെ...ഭീകര വേഷംധരിച്ച് ആഘോഷിക്കുന്ന ഉത്സവം തന്നെയാണ് ഹാലോവീൻ....എന്നാൽ അതിന് പിന്നിൽ ചില ചരിത്രവും ചില വിശ്വാസങ്ങളും ഉണ്ട്.ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ്....ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം.
പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31 ന് ഈ ആഘോഷം നടത്തുന്നു...വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് ഈ രണ്ട് പദങ്ങളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഈ ദിവസം വൈകുന്നേരം കുട്ടികളും മുതിർന്നവരും എല്ലാം പേടിപ്പെടുത്തുന്ന വേഷവും മേക്കപ്പും ഒക്കെ ധരിച്ച് പ്രത്യക്ഷപ്പെടും. പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ ആഘോഷിക്കാറെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്.
ഹാലോവീന് അൽപ്പം ചരിത്രവുമുണ്ട്. എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായ ഓൾ സെയിന്റ്സ് ഡേ ആയി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. ഇതാണ് പിന്നീട് ഹാലോവീൻ ആയി മാറിയത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുതുവത്സര ആഘോഷങ്ങൾക്കുള്ള ദിനമായിരുന്നു ഒക്ടോബർ 31.
വേനൽകാലത്തിന്റെ അവസാനവും വിളവെടുപ്പിന്റേയും ശൈത്യകാലത്തിന്റേയും ആരംഭമായും നവംബർ 1 രേഖപ്പെടുത്തി.ഒക്ടോബർ 31 ന് മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകളിൽ സന്ദർശനം നടത്താൻ മരണ ദേവനായ സാഹയിൻ അനുമതി നൽകുമെന്നായിരുന്നു വിശ്വാസം.ബന്ധുക്കളുടെ ആത്മാക്കളെ സ്വീകരിക്കാൻ അവർ സാഹയിൻ ദിനം ആഘോഷിച്ചു. ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെന്നായിരുന്നു വിശ്വാസം. ഈ ദിനമാണ് പിന്നീട് ഹാലോവീൻ ആയി മാറിയതെന്നും പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...