ഇന്ത്യയിൽ മറ്റ് പല സംസ്ഥാനങ്ങളിലു സ്മാർട്ട് പിവിസി കാർഡ് ലൈസൻസുകൾ ലഭ്യമായിരുന്നിട്ടും കേരളത്തിൽ സംവിധാനം എത്തിയിരുന്നില്ല. ഇതിന് പരിഹാരമായി കേരളത്തിലും ഇനിമുതൽ സ്മാർട്ട് ലൈസൻസുകൾ എത്തുകയാണ്. 200 രൂപ അടച്ചാൽ നിങ്ങളുടെ ലൈസൻസും സ്മാർട്ടായി പിവിസി കാർഡിൽ ലഭിക്കും. ഓണ്‍ ലൈനായി നിങ്ങൾക്ക് അപേക്ഷിക്കാനാകും  വളരെ വേഗത്തിൽ പുതിയ സ്മാർട്ട് ലൈസൻസ് നിങ്ങളുടെ വീട്ടിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് പ്രത്യേകത


ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വരുന്നത്. പേപ്പറിൽ പ്രിൻറ് ചെയ്ത് ലാമിനേറ്റ് രൂപത്തിലാണ് കേരളത്തിൽ ലൈസൻസ് കാർഡുകൾ നിലവിൽ വിതരണം ചെയ്യുന്നത്. അതായത് ഇനി മുതൽ ലൈസൻസ് എടിഎം കാർഡ് പോലെ ആയിരിക്കും.


എങ്ങിനെ നിങ്ങൾക്ക് സ്മാർട്ട് ലൈസൻസിന് അപേക്ഷിക്കണം 


1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) 200 രൂപ അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക


ശ്രദ്ധിക്കേണ്ടത്


നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കും. ഒപ്പം നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.