തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന തീയതികളിൽ വീണ്ടും മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്റ്റ് അഞ്ചിന് ആദ്യ അലോട്ട്മെന്റ്, നാളെ കഴിഞ്ഞ് പ്രവേശനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലാസുകൾ ആരംഭിക്കുന്ന തീയതിയുലും ഹയർ സക്കൻഡറി വകുപ്പ് മാറ്റം വരുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ൽ നിന്ന് 25ലേക്ക് മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 15ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22നാണ് മൂന്നാം അലോട്ട്മെന്റ്. തുടർന്ന് 25-ാം തിയതി മുതൽ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 29നാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ സർവറിലെ തകരാർ മൂലം ട്രെയൽ അലോട്ട്മെന്റ് രണ്ട് ദിവസത്തേക്ക് നീണ്ട് പോകുകയായിരുന്നു. കൂടാതെ സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിനാലും അലോട്ട്മെന്റ് തിയതികളിൽ ഹയർ സക്കൻഡറി വകുപ്പ് മാറ്റം വരുത്തിയിരുന്നു. 


ALSO READ : Kerala Rains : കേരള സർവ്വകലാശാല നാളെത്ത പരീക്ഷകൾ എല്ലാം മാറ്റിവച്ചു


ഇനി മുതൽ ഹയർ സക്കൻഡറി വിഭാഗങ്ങളിൽ ഹെഡ്മാസ്റ്റമാരുണ്ടാകില്ല. പകരം പ്രിൻസിപ്പാൾ എന്ന പദവിയാകും. കൂടാതെ വൈസ് പ്രിൻസിപ്പാൾ എന്ന പദവി ഏർപ്പെടുത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്ന പ്രവണത അവസാനിപ്പിക്കണം. അതൊരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.


അതേസമയം സ്കൂളുകളിൽ ജൻട്രൽ ന്യൂട്രൽ യൂണിഫോം ധരിക്കണമെന്ന് ആരേയും അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതു സ്വീകാര്യവും കുട്ടികൾക്ക് സൗകര്യവും ഉള്ള യൂണിഫോമായിരിക്കണമെന്ന് നിർബന്ധമാണ് വിദ്യഭ്യാസമന്ത്രി കൂട്ടിച്ചേർത്തു. ഈ അധ്യേയന വർഷത്തിലെ കലോത്സവം കോഴിക്കോട് വച്ചും കായികമേള തിരുവനന്തപുരത്ത് വച്ച് സംഘടിപ്പുക്കും. കായികമേള നവംബറിലും കാലോത്സവം ജനുവരിയിലായിട്ടും സംഘടിപ്പിക്കുന്നതായിരിക്കും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ജുനവരി മൂന്ന് മുതൽ ഏഴ് വരെ കാലോത്സം സംഘടിപ്പിക്കുന്നതാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.