കണ്ണൂര്‍: കണ്ണൂരില്‍ അനധികൃത സ്ഫോടക വസ്തുക്കള്‍ പിടികൂടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിനകത്താണ് 200 കിലോയോളം തൂക്കം വരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.


സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.


കണ്ണൂര്‍ കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടിയ നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. 


പടക്ക നിര്‍മ്മാണത്തിനാണോ ഇത്രയും സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്ന്‍ പോലീസിന് സംശയമുണ്ട്‌. ഉടമയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.


2017 ല്‍ വെടിമരുന്നില്‍ തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ മരുന്നു സൂക്ഷിച്ച വീടാകെ തകര്‍ന്നിരുന്നു. ആ കേസിലെ പ്രതിയെയാണ് ഇവിടെയും പൊലീസ് സംശയിക്കുന്നതെന്ന് സൂചനയുണ്ട്.