തൃശൂ‍‍ർ: തൃശൂരില്‍ വന്‍ വ്യാജമദ്യ നിർമ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ആളൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാലിന്‍റെ ഉടസ്ഥതയുള്ളതാണ് കോഴി ഫാം. ലാലിന്‍റെ കൂട്ടാളി ലോറന്‍സ് ആണ് പിടിയിലായ രണ്ടാമത്തെ ആള്‍. നാടക നടന്‍ കൂടിയായ ലാല്‍ കെ.പി.എ.സി ലാല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.


ALSO READ: നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച നിലയിൽ


കോഴി ഫാമിന്‍റെ മറവില്‍ ആയിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് പരിശോധനയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കടലാസ് പെട്ടികളില്‍ പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കി വെച്ച നിലയിലാണ് 15,000 കുപ്പി വ്യാജ വിദേശ മദ്യം കണ്ടെത്തിയത്. മദ്യം നിര്‍മ്മിക്കുന്നതിനായി പ്ലാസ്റ്റിക് ബാരലുകളില്‍ ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വ്യജമദ്യ നിര്‍മ്മാണം കോഴി ഫാമിന്‍റെ മറവിലായതിനാല്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. 


കര്‍ണ്ണാടകയില്‍ നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചിരുന്നതെന്നാണ് പോലീസിന്‍റെ നിഗമനം. സ്പിരിറ്റ് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇടനിലക്കാര്‍ ആരെല്ലാമാണെന്നും നിര്‍മ്മിച്ച വ്യാജമദ്യം എവിടെയെല്ലാമാണ് വിൽപ്പന നടത്തുന്നത് എന്നതുള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.