Crime News: നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച നിലയിൽ

Palakkad: കാഞ്ഞിരത്തെ വീട്ടില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്‍. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്‌ക്കെത്തിയതാണെന്നാണ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 11:36 AM IST
  • കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • നാട്ടുവൈദ്യനായ കുറുമ്പന്‍, കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
  • കഴിഞ്ഞദിവസം വൈകിട്ട് നാട്ടുവൈദ്യനായ കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്
Crime News: നാട്ടുവൈദ്യനും ചികിത്സക്കെത്തിയ ആളും മരിച്ച നിലയിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പന്‍, കരിമ്പുഴ കുലുക്കിലിയാട് സ്വദേശി ബാലു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read: അയിരൂരിൽ 17 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കഴിഞ്ഞദിവസം വൈകിട്ട് നാട്ടുവൈദ്യനായ കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞിരത്തെ വീട്ടില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്‍. കരിമ്പുഴ സ്വദേശിയായ ബാലു ഇവിടെ ചികിത്സയ്‌ക്കെത്തിയതാണെന്നാണ് പറയുന്നത്. കുറുമ്പനെ വീടിനകത്തും ബാലുവിനെ വൈദ്യന്റെ വീടിന് പുറത്തുമാണ് അവശനിലയില്‍ കണ്ടെത്തിയത്.

Also Read: അറബിക്കടലിൽ കപ്പലുകൾക്കു നേരെ ഡ്രോൺ ആക്രമണം; 3 പടക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മണ്ണാര്‍ക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News