സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് കാലത്താണ് പിണറായി വിജയന്‍റെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടിയാണ് പിണറായിയുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ഇത്രയും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 


10,68,037 പേരാണ് ഫേസ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. 10,65,129 പേരാണ് ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.


ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആദരം: ബോറിസ് ജോണ്‍സണ്‍ മകനിട്ട പേരെന്താണെന്ന് അറിയണ്ടേ? 


 


അതേസമയം, 1063027 പേരാണ് ഉമ്മന്‍‌ചാണ്ടിയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. 1152736 പേരാണ് പിണറായി വിജയനെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. 


കൊറോണ കാലത്ത് എല്ലാ ദിവസവും പിണറായി വിജയന്‍ വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. ഈ വാര്‍ത്താ സമ്മേളനങ്ങളാണ് പിണറായി വിജയന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. 


ഹരിയാന പോലീസിന് 1,000 PPE കിറ്റുകള്‍ സംഭാവന നല്‍കി പുൽവാമ രക്തസാക്ഷിയുടെ ഭാര്യ!!


 


കൊറോണ വൈറസ് കാലത്ത് മാത്രം പിണറായിയെ ഫോളോ ചെയ്യാന്‍ ആരംഭിച്ചത് ഒരു ലക്ഷം പേരാണ്. കൊറോണ വൈറസ് കാലത്തിനു മുന്‍പ് 10 ലക്ഷത്തില്‍ താഴെയായിരുന്നു പിണറായിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം. 


2010 മുതലാണ്‌ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. 2013ലാണ് പിണറായി വിജയന്‍ ഫേസ്ബുക്ക്‌ പേജ് ആരംഭിച്ചത്.