ഇടുക്കി: ആഭിചാരക്രിയകളെ ചുറ്റിപ്പറ്റിയാണ് 2018 ൽ വണ്ണപ്പുറം കമ്പകക്കാനത്ത് നടന്ന കൂട്ടക്കൊലപാതകവും. രണ്ടരയടിയോളം വരുന്ന കുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ മുണ്ടന്‍മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാരക്രിയകളും അതുമായി ബന്ധപ്പെട്ട തര്‍ക്കവുമായിരുന്നുവെന്നാണ് ആദ്യഘട്ടത്തില്‍ പുറത്ത് വന്ന വിവരവും.


COMMERCIAL BREAK
SCROLL TO CONTINUE READING

2018 ജൂലൈ 29 ന് രാത്രിയില്‍ നടന്ന കൊപാതകത്തില്‍ വണ്ണപുറം കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍  എന്നിവരെ തലക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷം കൃഷ്ണനെയും കുടുംബത്തെയും കാണാതെ വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

Read Also: ഇലന്തൂർ നരബലി; നാല് അടിയോളം കുഴിയിൽ ഉപ്പ് വിതറി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ച് മൂടി, മുകളിൽ മഞ്ഞൾ നട്ടു


നാല് പ്രതികളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവര്‍ കുടിയില്‍ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് ഒന്നു മുതല്‍ നാല് വരെ പ്രതികള്‍. 


മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും ശിഷ്യന്‍ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച്  അനീഷ് മാന്ത്രിക വിദ്യ പഠിച്ചെടുക്കുകയായിരുന്നു. 

Read Also: Human Sacrifice: ഇലന്തൂർ നരബലി; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


പിന്നീട് അനീഷ് നടത്തിയിരുന്ന മാന്ത്രിക കര്‍മങ്ങള്‍ ഫലിക്കാതെ വന്നതിന്റെ കാരണം കൃഷ്ണനാണെന്ന് ഇയാള്‍ വിശ്വസിച്ചു. തുടർന്ന് കൃഷ്ണന്റെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനായിരുന്നു കൊല. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് കുറ്റപത്രം നല്‍കിയത്.


എന്നാല്‍ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും സ്വന്തമാക്കാന്‍ കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി തേവര്‍ കുടിയില്‍ അനീഷ് കഴിഞ്ഞ വര്‍ഷം വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചിരുന്നു. ശാസ്ത്രം വളരെയേറെ വളർന്നു കഴിയുമ്പോഴും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ പിടിമുറുക്കി ഇരിക്കുകയാണ് എന്നതിന്റെ സൂചനയാണ് ഈ സംഭവങ്ങൾ.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.