തൊട്ടടുത്തൊരു പാമ്പിനെ കണ്ടാൽ Usain Bolt നേക്കാൾ വേഗത്തിൽ നമ്മൾ ഓടിക്കളയും. കാരണം നമുക്കറിയാം, അത് കടിച്ചാൽ നമ്മുടെയുള്ളിൽ വിഷം കയറുമെന്ന്. എന്നാൽ നമുക്ക് ചുറ്റുമുള്ള എത്രപേരുടെ അകത്ത് ഇതിനേക്കാൾ കൂടിയ വിഷം ഉണ്ടെന്ന് നമുക്ക് മനസിലാക്കാൻ പറ്റുന്നില്ലെന്നതാണ് ദയനീയമായ സത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചലിലെ യുവതിയുടെ കൊലപാതകവിവരം ഒരു ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഇത് വരെ കേട്ടുകേൾവികൂടെയില്ലാത്ത ഒരു കൊലപാതകരീതി. വിഷം പാമ്പിൻ്റെതാണെങ്കിലും കൊല്ലിച്ചത് മനുഷ്യൻ തന്നെയായിരുന്നു. ഭാര്യയുടെ സ്വത്ത് തിരികെ നല്കാതിരിക്കാനുള്ള ഭർത്താവിൻ്റെ അടവ്. അതും മറ്റൊരു മിണ്ടാപ്രാണിയെ കുരുതികൊടുത്ത്. 


ആ പാമ്പിനെ അപ്പോൾ തന്നെ വീട്ടുകാർ തല്ലിക്കൊന്നു. എന്നാൽ അവരുടെ കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന വിഷത്തെ കാണാതെപോയി. 


Also Read : അവനെ വീട്ടിൽ കയറ്റരുത് ! തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ, താൻ കൊന്നിട്ടില്ലെന്ന് സൂരജ്


ഇതിന് സാമ്യമായ മറ്റൊരു സംഭവം ഈയടുത്ത് നടന്നിരുന്നു. സുൽത്താൻബത്തേരിയിലെ ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയെ നമ്മൾ മറക്കാനിടയില്ല. അന്നും കടിച്ചത് പാമ്പാണെങ്കിലും കൊന്നത് മനുഷ്യൻ്റെ പിടിവാശി കലർന്ന മനസായിരുന്നു. 


തന്നെ കടിച്ചത് പാമ്പാണെന്ന് കുട്ടി കരഞ്ഞ് പറഞ്ഞിട്ടും രക്ഷിതാക്കൾ വരുന്നത് വരെ കാത്തിരിക്കാൻ കല്പിച്ച അധ്യാപകൻ്റെ മനസും അന്ന് വിഷമയമായിക്കാണണം.


Also Read : മൂർഖൻ കടിച്ചിട്ടും ഉത്ര ഉണർന്നില്ല; ഭർത്താവും സഹായിയും കസ്റ്റഡിയിൽ


കടിച്ച ഓരോ പാമ്പും പിറുപിറുത്തിട്ടുണ്ടാവണം കടിച്ചത് ഞാനാണ് പക്ഷെ വിഷം എൻ്റെതായിരുന്നില്ല. ശത്രുവാണെന്ന് കരുതിയാണ് കടിച്ചത് എന്നാൽ അറിഞ്ഞിരുന്നില്ല എന്നേക്കാൾ വലിയ ശത്രുക്കൾ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നെന്ന്.