ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് പി.സി ജോര്‍ജ്
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി പ്രതിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ഹൈക്കോടതി ജഡ്ജിമാരെ ക്ഷണിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇത് ഒത്തു തീര്‍പ്പിന്‍റെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജിനെതിരെയും പി.സി ജോര്‍ജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
കോട്ടയം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് എം.എല്‍.എ. പിണറായി പ്രതിയാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ഹൈക്കോടതി ജഡ്ജിമാരെ ക്ഷണിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇത് ഒത്തു തീര്‍പ്പിന്‍റെ ഭാഗമാണെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബി ജോര്‍ജിനെതിരെയും പി.സി ജോര്‍ജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
കായിക മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞതില്‍ തെറ്റില്ല. അഞ്ജു ബോബി ജോര്‍ജിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. ജയരാജന്‍റെ നിലപാടിനോടാണ് തനിക്ക് യോജിപ്പ്. മന്ത്രി പറഞ്ഞത് കുറഞ്ഞു പോയെന്നും പി.സി ജോര്‍ജ് പറഞ്ഞു.അഞ്ജു കര്‍ണാടകയിലെ താമസക്കാരിയാണ്. കേരളത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അവര്‍ വരുന്നതില്‍ അപാകതയുണ്ട്.അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയത് തെറ്റായി പോയെന്നും പിസി ജോര്‍ജ് പറഞ്ഞു. പിടി ഉഷയാണ് ഈ സ്ഥാനത്തിന് ജോഗ്യയെന്നും പിസി ജോര്‍ജ് പറഞ്ഞു. ബംഗലൂരുവില്‍ സെറ്റില്‍ഡായ അഞ്ജു കേരളത്തിലെ കായികതാരങ്ങളെ ചാക്കിട്ട് പിടിച്ച് കര്‍ണാടകത്തിലേക്ക് കടത്തുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.