ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വി.എസ്.അച്യുതാനന്ദൻ. എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോട് വിജയിപ്പിച്ച എല്ലാ ജനങ്ങളോടും നന്ദി രേഖപെടുത്തുന്നു. അഴുമിതി നിറഞ്ഞ യുഡിഎഫ് ഭരണമായിരിക്കില്ല എല്‍ഡിഎഫിന്‍റെതെന്നും വി.എസ് കൂട്ടിചേര്‍ത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ച കാലത്ത് നടത്തിയ സോളാര്‍, ബാര്‍കോഴ എന്നിങ്ങനെയുള്ള അഴുമിതികളെല്ലാം പുറത്തു കൊണ്ടുവരുമെന്നും,ജിഷയുടെ ഘാതകരെ പിടികൂടുന്നത് വിദൂരമല്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. തന്‍റെ സ്ഥാനമാനങ്ങള്‍ ചർച്ചാവിഷയമല്ല. സ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്നും വിഎസ് വ്യക്തമാക്കി.


നേരത്തെ കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തിനോട് വി.എസ് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കിയത്. എന്നാല്‍ ഒരു വിവാദ പ്രസ്താവനയ്ക്ക് നില്‍കാതെ ഏറെ സന്തോഷത്തോടെ തന്നെയാണ് വിഎസ് മാധ്യമങ്ങളെ അഭിമുഖികരിച്ചത്. 'തന്നെ കാണാന്‍ ആലപ്പുഴയില്‍ വരേണ്ടെന്നും തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും' വിഎസ് അറിയിച്ചു. വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഏറെ സന്തോഷത്തോടെ ചിരിച്ച്, മൂന്നു തവണ മാധ്യമപ്രവർത്തകരോട് ഗുഡ് ബൈ പറഞ്ഞാണ് വിഎസ് പത്രസമ്മേളനം അവസാനിപ്പിച്ചത്.