ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടർ  ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോ.ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 

 

വിവാഹം കഴിക്കുന്ന വിവരം ഇരുവരും സിവിൽസർവീസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് അറിയിച്ചത്.മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസ് മേഖലയിലേക്ക് തിരിഞ്ഞത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കുന്നതിലൂടെ മാധ്യമ ശ്രദ്ധ ഇരുവരും ഒരേ പോലെ നേടിയിരുന്നു.

 

ALSO READ: Sreeram Venkitaraman - Renu Raj Wedding : ആലപ്പുഴ ജില്ലാ കളക്ടറും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു


 

രണ്ടാം റാങ്കോടെയാണ് ഐഎഎസ് പരീക്ഷ ഇരുവരും പാസായതെന്ന പ്രത്യേകതയും ഉണ്ട്. 2012ൽ ആണ് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ലഭിക്കുന്നത്. 2014ലാണ് രേണു രാജിന് ഐഎഎസ് ലഭിക്കുന്നത്.ഐഎഎസ് നേടിയ ശേഷം ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ച ശ്രീറാം വെങ്കിട്ടരാമെന്റെ നടപടികളെ വിമർശിച്ച് മുൻ വൈദ്യുതി മന്ത്രി എം എം മണി ഉൾപ്പെടെ രംഗത്തുവന്നിരുന്നു. 

 

2019ൽ തിരുവനന്തപുരത്ത് വച്ച് സുഹൃത്തിനൊപ്പം ശ്രീറാം സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിരുന്നു.ഈ കേസിൽ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദീർഘനാളത്തെ സസ്പെൻഷന് ശേഷം കൊറോണ വ്യാപന സമയത്താണ് ആരോഗ്യവകുപ്പിലേക്ക് ഡോക്ടർ കൂടിയായ ശ്രീറാമിനെ സർക്കാർ വീണ്ടും നിയമിച്ചത്.

 


 

ചങ്ങനാശ്ശേരി സ്വദേശിനിയായ രേണു രാജ് തൃശൂരിലും ദേവികുളത്തും സബ് കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ ജില്ലാ കലക്ടറായ രേണുവിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹ ബന്ധം രേണു മുൻപ് വേർപ്പെടുത്തിയിരുന്നു. ശ്രീറാമിന്റേത് ആദ്യ വിവാഹമാണ്.

 

 

COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.