തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. ആഭ്യന്തര സെക്രട്ടറിയായ വി വേണുവിന് ജലസേചന വകുപ്പിന്റെ അധിക ചുമതല നൽകി. ലേബർ കമ്മീഷണർ കെ.വാസുകിക്ക് ലോക കേരള സഭയുടെ ചുമതലയും കൈമാറി. ടി.വി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറാക്കിയും നിയമിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയപ്പോൾ ആഭ്യന്തര സെക്രട്ടറിയായ വി വേണുവിന് ജലസേചന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സംസ്ഥാന എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഡയറക്ടറുടെ ചുമതല വീണ മാധവന് കൈമാറി. 


ALSO READ : പോലീസിനും എക്സൈസിനുമായി 130 പുത്തൻ ബൊലേറോ; ചിലവാക്കുന്നത് രണ്ട് കോടിക്കും മേലെ


ടി.വി അനുപമയെ ലാൻഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. ഡോ.എസ് കാർത്തിക്കാണ് പുതിയ സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ. ലേബർ കമ്മീഷണറുടെ ചുമതലയുള്ള കെ വാസുകിക്ക് ലോക കേരള സഭയുടെ ചുമതലയും നൽകിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ