കൊച്ചി: എറണാകുളം ഇടമലയാർ ഡാം (Idamalayar dam) നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനമെന്നും രാവിലെ ആറ് മണിക്ക് 80 സെ.മി വീതമാകും ഷട്ടറുകൾ തുറക്കുകയെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം (Idukki dam) കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ജാഫർ മാലിക് കൂട്ടിച്ചേർത്തു. അതേസമയം, ഇടുക്കി അണക്കെട്ടും നാളെ തുറക്കും. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. നാളെ 11 മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിലെ സാഹചര്യം തുടർന്നാൽ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.


ALSO READ: Idukki Dam Water Level : ഇടുക്കി ഡാം നാളെ തുറക്കും, ഇന്ന് വൈകിട്ട് റെഡ് അലേർട്ട് പ്രഖ്യാപിക്കും


കക്കി ഡാമും തുറന്നിരുന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ രാവിലെ 11 മണിയോടെയാണ് ഡാം തുറന്നത്. ഡാമിൽ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിട്ടുള്ളത്. ഇതു മൂലം പമ്പയിൽ 15 സെ.മീ. ജലനിരപ്പ് ഉയരും. അച്ചൻകോവിലാറിലും, മണിമലയാറിലും, പമ്പയിലും അപകട നിലക്കും മുകളിലാണ് ജലനിരപ്പ്.


ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ


ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സെക്കൻഡിൽ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.