ഇടുക്കി: പറഞ്ഞതിലും ഒരുമിനിട്ട് നേരത്തെയാണ് സൈറനുകൾ മുഴങ്ങിയത്. അധികം താമസിച്ചില്ല. 10.59 ഒാടെ ഇടുക്കി ചെറുതോണി അണക്കെട്ടിൻറെ മൂന്നാമത്തെ ഷട്ടർ സാവധാനം ഉയർത്തി. 35 സെൻറി മീറ്ററാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിൽ ഏതാണ്ട് ഒരു മീറ്റർ മാത്രമാണ് നിലവിൽ വെള്ളം ഉയരുന്നതെന്ന് കണക്കാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുതോണി ചപ്പാത്ത് കവിഞ്ഞാണ് കഴിഞ്ഞ തവണ വെള്ളമൊഴുകിയത് എങ്കിൽ ഇത്തവണ അത്രയും വരില്ലെന്നാണ് വിലയിരുത്തുന്നത്. 11.25 ഒാടെയാണ്  വെള്ളം ചെറുതോണി ചപ്പാത്തിലേക്ക് എത്തിയത്. സെക്കൻറിൽ 35000 ലിറ്റർ വെള്ളമാണ് ഒഴുകുന്നത്. ഇതു കൊണ്ട് തന്നെയാണ് അപകടത്തിൻറെ തോത് കുറയുന്നതും.
 


ALSO READ : Kerala Rain Updates: ഇടമലയാർ പമ്പാ ഡാമുകൾ തുറന്നു; പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത


ഒരു സെക്കൻറിൽ 1600 രൂപയുടെ നഷ്ടമായിരിക്കും ഇത് വഴി കെ.എസ്.ഇ.ബിക്ക് ഉണ്ടാവുന്നത്. ഒരു മണിക്കൂറിൽ ഏതാണ്ട് 55 ലക്ഷം രൂപയുടെ നഷ്ടമായിരിക്കും ഉണ്ടാവുക. അതേസമയം ഷട്ടറുകൾ അടക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.


ALSO READ : Kerala Rain Updates: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; നാളെ മുതൽ വീണ്ടും കടുക്കും


മൂന്ന് ഷട്ടറുകൾ തുറന്നാൽ നഷ്ടം രണ്ട് കോടി കവിയും. ആൾ നാശം ഒഴിവാക്കുക ഡാമിൻറെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിൽ എറ്റവും പ്രധാനം സർക്കാരിന്. നാളെയും വരുന്ന ദിവസങ്ങളിലും ഉണ്ടാവുന്ന മഴ കണക്കിലെടുത്താണ് ഇന്ന് തന്നെ ഡമിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.