Idukki Dam : ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ച; ജില്ലയില മറ്റ് ഡാമുകളിലും പരിശോധന
ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന
ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ച സംഭവിച്ച സാഹചര്യത്തില്‍, ജില്ലയില മറ്റ് ഡാമുകളില്‍ പരിശോധനകള്‍ ആരംഭിച്ചു. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ഓഗസ്റ്റിൽ രാജ്യത്തെ പ്രധാന ജല സംഭരണികളില്‍ ഒന്നായ ഇടുക്കി അണക്കെട്ടിൽ ഒരാള്‍ അതിക്രമിച്ച് കയറി വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതോടെയാണ് ജില്ലയിലെ മറ്റ് ഡാമുകളിലും പരിശോധന സംഘടിപ്പിച്ചത്.
അണക്കെട്ടുകളുടെ സുരക്ഷയുടെ കാര്യത്തിൽ ഗൗരത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഇതേ തുര്‍ന്ന് ഇടുക്കിയില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ മറ്റ് ഡാമുകളിലും പരിശോധനകള്‍ ആരംഭിച്ചത്.
മൂന്നാര്‍ മേഖലയിലെ, മാട്ടുപെട്ടി, ഹെഡ് വര്‍ക്‌സ്, ആനയിറങ്കല്‍, കല്ലാര്‍കുട്ടി തുടങ്ങിയ ഡാമുകളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി.വരും ദിവസങ്ങളിലും വിവിധ ഡാമുകളില്‍ പരിശോധന തുടരും
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം