Idukki dam | നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ അടച്ചു
സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.
ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടർന്ന് നവംബർ പതിനാലിനാണ് അണക്കെട്ട് തുറന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.
നിലവിലെ ജലനിരപ്പ് 2,399.10 അടിയാണ്. രാത്രി 9.45നാണ് അണക്കെട്ടിന്റെ ഷട്ടർ അടച്ചത്. സംസ്ഥാനത്ത് നിലവിൽ മഴയ്ക്ക് ശമനമുണ്ട്. എന്നാൽ അറബിക്കടലിൽ കർണാടക തീരത്തോട് ചേർന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത് ആശങ്കയുണർത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...