ഇടുക്കി നെടുങ്കണ്ടത്തെ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധ. ഷവർമ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ജനുവരി  ഒന്നിനാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ്  ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ശർദ്ദിലും കടുത്ത പനിയെയും തുടർന്ന്  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിലെ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ ഷവർമ വാങ്ങി കഴിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാമൽ റസ്റ്റോയിൽ പരിശോധന നടത്തിയിരുന്നു.  ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തി ഹീനമെന്ന് കണ്ടെത്തി  ഹോട്ടൽ അടച്ചുപൂട്ടുവാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. അതേസമയം സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭിവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. മേൽപ്പറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീ പാർവ്വതിയാണ് കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കുഴിമന്തി വാങ്ങിയത്. 



ALSO READ: Food Poison Death: കാസർകോട് പെൺകുട്ടിയുടെ മരണം; ഹോട്ടൽ ഉടമ അടക്കം 3 പേർ കസ്റ്റഡിയിൽ, അസ്വാഭാവിക മരണത്തിന് കേസ്


 മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാർവ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധയേറ്റിറ്റുണ്ട്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ചതിന് ഒരാഴ്ച പോലും കഴിയുന്നതിന് മുമ്പാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മരണം ഉണ്ടായിരിക്കുന്നത്. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് കഴിഞ്ഞ ആഴ്ച മരണപ്പെട്ടത്. സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. 


ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസുകൾ എടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ തന്നെ ചുമത്തി കൊണ്ട് കേസെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധന നടത്താൻ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടു ദിവസത്തിനകം രൂപീകരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.