തൊടുപുഴ: ഇടുക്കി (Idukki) നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 കാരി മരിച്ചു. സ്വയം   തീകൊളുത്തിയ പെൺകുട്ടി ആശുപത്രിയിൽ കഴിയവെയാണ് മരണത്തിനു കീഴടങ്ങിയത്. തിരുവനന്തപുരം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു  മരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ DYFI  പ്രവർത്തകൻ മനു മനോജാണ് പ്രതി. ആരോപണത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്തക്കിയിരുന്നു.കഴിഞ്ഞ 22നാണ്  പെൺകുട്ടി സ്വയം തീകൊളുത്തിയത്. ഇതിനു പിന്നാലെ മനുവിനെ പോലീസ് അറസ്റ് ചെയ്തിരുന്നു. പെൺകുട്ടിയുമായി സൗഹൃദം  സ്ഥാപിച്ച ഇയാൾ പല തവണയായി പെൺകുട്ടിയെ പീഡനത്തിനിരയാക്കി  എന്നാണ് പോലീസിന്റെ കണ്ടെത്തൽ. 


ALSO READ || നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..


കുളിമുറിയിൽ കയറിയ ശേഷം മണ്ണെണ്ണ ഒഴിച്ച്  തീക്കൊളുത്തുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ  നൽകിയ പെൺകുട്ടിയെ പിന്നീട് വിദഗ്ത  ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.