നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..

   

Written by - Ajitha Kumari | Last Updated : Oct 30, 2020, 12:56 PM IST
  • എൽപിജി സിലിണ്ടറുകൾ (LPG Cyclinder) മുതൽ ട്രെയിനുകളുടെ സമയത്തിൽവരെ മാറ്റം വരുന്നുണ്ട്.
  • നവംബർ 1 മുതൽ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിൽ നിന്ന് ഒരു നിശ്ചിത പരിധിയേക്കാൾ കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും നിരക്ക് (Charge) ഈടാക്കും.
നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..

ന്യൂഡൽഹി: നവംബർ 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു. എൽപിജി സിലിണ്ടറുകൾ (LPG Cyclinder) മുതൽ ട്രെയിനുകളുടെ സമയത്തിൽവരെ മാറ്റം വരുന്നുണ്ട്.  എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് ചുവടെച്ചേർക്കുന്നു ശ്രദ്ധിക്കുക... 

1. എൽപിജി ഡെലിവറി സിസ്റ്റത്തിൽ മാറ്റം 

നവംബർ 1 മുതൽ LPG gas വിതരണ സംവിധാനം മാറും. എണ്ണക്കമ്പനികൾ നവംബർ 1 മുതൽ Delivery Authentiation code (DAC) സംവിധാനം നടപ്പിലാക്കും. അതായത്, ഗ്യാസ് വിതരണം ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. നിങ്ങളുടെ വീട്ടിൽ സിലിണ്ടർ എത്തുമ്പോൾ, ആ OTP ഗ്യാസ് വിതരണ സമയത്ത് കാണിച്ചാൽ മതിയാകും.  OTP നൽകിയാൽ മാത്രമേ നിങ്ങൾക്ക് സിലിണ്ടർ ലഭിക്കുകയുള്ളൂ.  

ഇനി നിങ്ങൾ മൊബൈൽ‌ നമ്പർ‌ അപ്‌ഡേറ്റുചെയ്‌തിട്ടില്ലെങ്കിൽ‌ ഗ്യാസ് വിതരണത്തിന് വരുന്ന ആളുടെ (Delivery boy) കയ്യിൽ ഒ രു അപ്ലിക്കേഷൻ‌ ഉണ്ടായിരിക്കും.  അതിലൂടെ അയാൾ‌ക്ക് ഉടൻ‌ തന്നെ നിങ്ങളുടെ നമ്പർ‌ അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയും. ഇനി നിങ്ങളുടെ ശരിയായ വിലാസം,  ഉപഭോക്താവിന്റെ പേര് എന്നിവ പോലുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പായി ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യേണ്ടിവരും അല്ലാത്തപക്ഷം സിലിണ്ടർ ലഭിക്കാൻ ബുദ്ധിമുട്ടാകും.  

Also read: LPG Gas: മൊബൈല്‍ നമ്പരില്‍ മാറ്റമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പാചക വാതകം ലഭിക്കില്ല

അതായത് സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.  ഈ സംവിധാനം ആദ്യം 100 സ്മാർട്ട് സിറ്റികളിലാണ് നടപ്പാക്കുന്നത്.  പിന്നീട് ക്രമേണ ഇത് രാജ്യത്തുടനീളം നടപ്പാക്കും. ആഭ്യന്തര ഗ്യാസ് സിലിണ്ടറുകൾ (Domestic gas cyclinders) വിതരണം ചെയ്യുന്നതിന് മാത്രമാണ് ഈ സംവിധാനം.  വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് (Commercial LPG cyclinders) ഈ സംവിധാനം ബാധകമല്ല.

2. ഇൻഡെയ്ൻ ഗ്യാസ് ബുക്കിംഗ് നമ്പർ മാറും

നവംബർ 1 മുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾക്കായി ഗ്യാസിന്റെ ബുക്കിംഗ് ചെയ്യാനുള്ള നമ്പറിൽ മാറ്റം വരും. എൽ‌പി‌ജി ബുക്ക് ചെയ്യുന്നതിന് നേരത്തെ രാജ്യത്തിന്റെ വിവിധ സർക്കിളുകളിൽ വിവിധ മൊബൈൽ നമ്പറുകൾ ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു (Indian Oil). എന്നാൽ  ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനി എല്ലാ സർക്കിളുകൾക്കും ഒരൊറ്റ നമ്പർ (Single number)നൽകിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് 7718955555 എന്ന നമ്പറിൽ വിളിക്കുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യണം.

3. പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ചാർജ്ജ്  ഈടാക്കും

ബാങ്ക് ഓഫ് ബറോഡ (BoB)അക്കൗണ്ട് ഉടമകൾക്ക് ഈഥ ഒരു നല്ലതല്ലാത്ത വാർത്ത. നവംബർ 1 മുതൽ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിൽ നിന്ന് ഒരു നിശ്ചിത പരിധിയേക്കാൾ കൂടുതൽ തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും നിരക്ക് (Charge) ഈടാക്കും.  ബാങ്ക് ഓഫ് ബറോഡ (BoB)കറന്റ് അക്കൗണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിനും, ക്യാഷ് ക്രെഡിറ്റ് പരിധി, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കായി വ്യത്യസ്ത ചാർജുകളാണ് (Different charges) നിശ്ചയിച്ചിരിക്കുന്നത്.  ഒരു വായ്പ അക്കൗണ്ടിനായി ഒരു മാസത്തിൽ മൂന്ന് തവണ കഴിഞ്ഞാൽ നിങ്ങൾ ഓരോ തവണയും 150 രൂപ വീതം ചാർജ്ജ് നൽകേണ്ടിവരും. സേവിംഗ്സ് അക്കൗണ്ടിൽ മൂന്ന് തവണ വരെ ഡെപ്പോസിറ്റ് ചെയ്യുന്നത് ഫ്രീ ആയിരിക്കും. എന്നാൽ ഇതിനുശേഷം നാലാം തവണ നിക്ഷേപിച്ചാൽ നിങ്ങൾ 40 രൂപ ചാർജ്ജ് നൽകേണ്ടിവരും.

Also read: Alert: എസ്ബിഐയുടെ ATM cash withdrawal നിയമത്തിൽ മാറ്റങ്ങൾ, അറിയുക!

എന്നാൽ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് ഈ നിരക്കിൽ ചെറിയ ആശ്വാസം നൽകിയിട്ടുണ്ട്. ഇവർക്ക് നിക്ഷേപത്തിന് യാതൊരു ചാർജും നൽകേണ്ടതില്ല.  എന്നാൽ പണം പിൻവലിക്കുന്നതിന് 100 രൂപ നൽകേണ്ടിവരും. മുതിർന്ന പൗരന്മാർക്കുപോലും ഈ ചാർജിൽ ഒരു മാറ്റവും നൽകുന്നില്ല.  മറ്റ് ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യ (BoI), പി‌എൻ‌ബി (PNB), ആക്സിസ്, സെൻ‌ട്രൽ ബാങ്ക് എന്നിവയും ഇത്തരം നിരക്കുകൾ ഈടാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. 

4. എസ്‌ബി‌ഐ സേവിംഗ്സ് അക്കൗണ്ടുകളിൽ പലിശ കുറയുന്നു

നവംബർ 1 മുതൽ SBI യുടെ ചില പ്രധാന നിയമങ്ങളിൽ മാറ്റം വരുന്നു. SBI സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ കുറയും (Less interest). നവംബർ 1 മുതൽ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് 0.25 ശതമാനം കുറഞ്ഞ് 3.25 ശതമാനമായി മാറും. അതേസമയം ഒരു ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിൽ റിപ്പോ നിരക്ക് (Repo rate) അനുസരിച്ച് പലിശ ലഭിക്കും.

5. ഡിജിറ്റൽ പേയ്‌മെന്റിന് നിരക്ക് ഈടാക്കില്ല 

നവംബർ ഒന്നുമുതൽ അമ്പത് കോടി രൂപയ്ക്ക് മുകളിലുള്ള വിറ്റുവരവുള്ള വ്യാപാരികൾക്ക് (Traders) ഡിജിറ്റൽ പേയ്‌മെന്റ് നടത്തേണ്ടത് നിർബന്ധമായിരിക്കും. RBI യുടെ ഈ ചട്ടം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ക്രമീകരണം അനുസരിച്ച്, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി ഉപഭോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ ഫീസോ മർച്ചന്റ് ഡിസ്കൗണ്ട് നിരക്കോ (MDR) ഈടാക്കില്ല. 50 കോടിയിൽ കൂടുതൽ വിറ്റുവരവിന് മാത്രമേ ഈ നിയമം ബാധകമാകുകയുള്ളൂ. 

6. മഹാരാഷ്ട്രയിൽ ബാങ്കിന്റെ Time Table മാറി 

ബാങ്കുകളുടെ പുതിയ സമയം നവംബർ 1 മുതൽ മഹാരാഷ്ട്രയിൽ (Maharashtra) നടപ്പാക്കാൻ പോകുന്നു. ഇനിമുതൽ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഒരേ സമയം തുറക്കുകയും ഒരേ സമയം അടയ്ക്കുകയും ചെയ്യും. മഹാരാഷ്ട്രയിൽ എല്ലാ ബാങ്കുകളും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കും. ഈ നിയമം എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും (Public Sector Banks) ബാധകമാകും. രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം സമാനമാക്കാൻ അടുത്തിടെ ധനമന്ത്രാലയം (Finance Ministry) നിർദ്ദേശിച്ചിരുന്നു. അതിനുശേഷമാണ് ഈ നിയമം നടപ്പാക്കുന്നത്.

Also read: SBI ഭവന വായ്പയ്ക്ക് കാൽ ശതമാനം കൂടി പലിശ കുറച്ചു

7. റെയിൽ‌വേ ട്രെയിനുകളുടെ Time table ലും മാറ്റം

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുകയാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കൂ.  നവംബർ 1 മുതൽ ഇന്ത്യൻ റെയിൽ‌വേ (Indian Railway) രാജ്യത്തുടനീളമുള്ള ട്രെയിനുകളുടെ സമയ പട്ടിക  (Time Table) മാറ്റാൻ പോകുന്നു. നേരത്തെ ഒക്ടോബർ ഒന്നുമുതൽ ട്രെയിനുകളുടെ സമയ പട്ടിക മാറ്റാൻ തീരുമാനിച്ചിരുന്നതാണ് എന്നാൽ ഈ തീയതി നീട്ടുകയായിരുന്നു. നവംബർ 1 മുതൽ ട്രെയിനുകളുടെ പുതുക്കിയ സമയ പട്ടിക (Time Table) പുറത്തിറക്കും. ഈ ഘട്ടത്തിൽ പതിമൂന്നായിരം യാത്രാ ട്രെയിനിന്റെയും ഏഴായിരം ചരക്ക് ട്രെയിനുകളുടെയും സമയം മാറ്റും. നവംബർ 1 മുതൽ രാജ്യത്തെ 30 രാജധാനി ട്രെയിനുകളുടെ സമയവും മാറും. 

8. തേജസ് എക്സ്പ്രസ് ചണ്ഡിഗഡ് മുതൽ ന്യൂഡൽഹി വരെ ഓടും

തേജസ് എക്സ്പ്രസ് നവംബർ 1 മുതൽ ബുധനാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ചണ്ഡിഗഡ് മുതൽ ന്യൂഡൽഹി വരെ ഓടും. ട്രെയിൻ നമ്പർ 22425 ന്യൂഡൽഹി-ചണ്ഡിഗഡ് തേജസ് എക്സ്പ്രസ് എല്ലാ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9:40 ന് ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തിരിച്ച്  ഉച്ചയ്ക്ക് 12.40 ന് ചണ്ഡിഗഡ് റെയിൽ‌വേ സ്റ്റേഷനിൽ എത്തും. അതായത് 3 മണിക്കൂറിനുള്ളിൽ നിങ്ങൾ ചണ്ഡിഗഡിലെത്തും. 

Trending News