ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആക്രമണത്തിൽ തകർന്നു. ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നു. കോളനിക്ക് സമീപം ഇന്നലെ ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയതിനാൽ സീസ ഇന്നലെ തന്നെ മോട്ടോർ സ്ഥലത്തേക്ക് മാറിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയിലാണ് ലീലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ആന ഷെഡ് തകർക്കുന്നത് കണ്ട നാട്ടുകാർ ബഹളം വയ്ക്കുകയും ആനയെ അവിടെ നിന്ന് ഓടിക്കുകയുമായിരുന്നു. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിച്ച കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. കാട്ടാന ആക്രമണത്തിൽ നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാർ കനത്ത പ്രതിഷേധം നടത്തുന്നുണ്ട്. 


Also Read: PM Modi Tweet: കേരളത്തിലെത്താൻ ആകാംക്ഷ; പ്രധാനമന്ത്രി മലയാളത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു


അതേസമയം അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും  ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ വിദഗ്ധ സമിതിയെ അറിയിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.


കാട്ടാനയെ മാറ്റുന്നതിനായി സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തുനിൽക്കണ്ടെന്നും ആവശ്യമായ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ വനം വകുപ്പിനെ കോടതി വിമർശിക്കുകയും ചെയ്തു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻറ് നോക്കുന്നതെന്നും ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.