തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ 26-ാമത് പതിപ്പിന് തിരശ്ശീല വീഴുമ്പോൾ മത്സര വിഭാഗത്തിൽ ഉൾപ്പടെ പങ്കെടുത്ത മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഒൻപത് പുരസ്കാരങ്ങൾ സമ്മാനിക്കും. സുവർണ ചകോരം, രജതചകോരം, ഫിപ്രസി പുരസ്കാരം എന്നിവയും ഇതിൽ ഉൾപ്പെടും. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാരചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണചകോരം ഉൾപ്പടെ ഒൻപത് പുരസ്കാരങ്ങളാണ് സമാപനസമ്മേളനം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നത്. കൂടാതെ, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്ക്, കെ ആർ മോഹനൻ എൻഡോവ്മെന്റ് അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.


മികച്ച ചിത്രത്തിനുള്ള സുവർണചകോരത്തിന് 20 ലക്ഷം രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. രജതചകോരത്തിന് നാല് ലക്ഷം രൂപയും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷം രൂപയും അവാർഡ് തുകയായി നൽകും. ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ട് ലക്ഷം രൂപയും സമ്മാനിക്കും. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഒരു ലക്ഷം രൂപയാണ് അവാർഡ് തുകയായി നൽകുന്നത്. ക്യാഷ്അവാർഡും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കനകക്കുന്നിലെ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അനന്തപുരിയെയും സിനിമ പ്രേമികളെയും  സാക്ഷിയാക്കി വൈകിട്ട് 5.45നാണ് ചടങ്ങ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.