തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ഓരോ ദിവസം കഴിയും തോറും മേള കൂടുതൽ ആസ്വാദ്യകരമാവുകയാണ്. മലയാള സിനിമകൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച നിഷിദ്ധോ, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. മേള തുടങ്ങി അഞ്ചാം ദിനത്തിലെത്തി നിൽക്കുമ്പോൾ മികച്ച ജനപങ്കാളിത്തമാണ് എല്ലാ വേദികളിലും പ്രകടമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അനശ്വര പ്രതിഭ ജി.അരവിന്ദന്റെ കുമ്മാട്ടിയുടെ പുതുക്കിയ 4K പതിപ്പിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിലെ അണിയറപ്രവത്തകരും ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ, അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, കല്പറ്റ നാരായണൻ തുടങ്ങി പ്രശസ്തരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ളനോട്ട്, നായാട്ട്, അവനോവിലോന, ചവിട്ട്, ബനേർഘട്ട, ആർക്കറിയാം എന്നീ ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.  


നടൻ നെടുമുടി വേണുവിന് ആദരമായി ഏഴ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. നോർത്ത് 24 കാതം, ആവാസവ്യൂഹം, നിറയെ തത്തകളുള്ള മരം, പ്രാപ്പിട, സണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു പുതിയ തലമുറ ഉയർന്നു വരുന്നു എന്നുളളത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. സിനിമ കാണുന്നതിനൊപ്പം രാത്രിയിൽ സിനിമാപ്രേമികളുടെ പാട്ടും ഡാൻസുമൊക്കെ മേളയുടെ മാറ്റ് കൂട്ടുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.