കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി (IG Harshita Attaluri) വിസ്മയയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വിസ്മയയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വിസ്മയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് (Postmortem Report) ലഭിച്ചു. ഇത് വിശദമായി പരിശോധിക്കും. ഡോക്ടറുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ വ്യക്തത വരൂവെന്നും ഐജി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് എല്ലാ ​ഗൗരവവും നൽകിക്കൊണ്ടാണ് അന്വേഷണം നടത്തുന്നത്. ശക്തമായ തെളിവുകൾ ഉണ്ട്. പ്രതിക്ക് കനത്തശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ സാധിക്കുമെന്ന ആത്മിശ്വാസം ഉണ്ട്. കേസിന്റെ മുഴുവൻ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.


ALSO READ: Vismaya death case: വീട്ടിൽ കയറി ആക്രമണം നടത്തിയതിലും എസ്ഐയെ മർദിച്ചതിലും കിരണിനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന് വിസ്മയയുടെ കുടുംബം


വലിയ കുറ്റകൃത്യമാണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ  തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ ഭർത്താവ് കിരൺ വീട്ടിൽ വന്ന് അതിക്രമം നടത്തിയ കേസിൽ പുനരന്വേഷണം (Reinvestigation) നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്തുതീർപ്പാക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.


അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കേസുമായി മുന്നോട്ട് പോകേണ്ടെന്ന് വിസമയയും കുടുംബവും തീരുമാനിക്കുകയായിരുന്നു. അത് അനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും ഐജി വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് (Remand) ചെയ്തു. കിരണിനെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.


ALSO READ: Vismaya Suicide Case : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്


ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.   ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. ഇയാളെ സസ്പെൻഡ് ചെയ്ത വിവരം ഗതാഗത മന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  ആറ് മാസത്തേയ്ക്കാണ് കിരൺ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക