Murder: നാദാപുരത്തെ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം; പുനരന്വേഷണത്തിന് ഉത്തരവിട്ടു

 2020 മേയ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എസ്എൽസി വിദ്യാർഥിയായിരുന്ന അബ്ദുൽ അസീസിനെ നരിക്കോട്ടരിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 02:06 PM IST
  • കുട്ടിയെ ബന്ധു കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
  • 2020 മേയ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • എസ്എസ്എൽസി വിദ്യാർഥിയായിരുന്ന അബ്ദുൽ അസീസിനെ നരിക്കോട്ടരിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
  • കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും മരണം ആത്മഹത്യ ആണെന്നുള്ള നിഗമനത്തിൽ എത്തിചേരുകയായിരുന്നു
Murder: നാദാപുരത്തെ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് സംശയം; പുനരന്വേഷണത്തിന് ഉത്തരവിട്ടു

Kozhikode: കഴിഞ്ഞ വർഷം നടന്ന നാദാപുരത്തെ പത്താം ക്ലാസ് വിദ്യാർഥിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് പുനരന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ ബന്ധു കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് (Murder) സംശയം ഉണ്ടായത്.

കുട്ടിയുടെ ബന്ധു തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ്  ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണങ്ങൾ. 2020 മേയ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എസ്എൽസി (SSLC) വിദ്യാർഥിയായിരുന്ന അബ്ദുൽ അസീസിനെ നരിക്കോട്ടരിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ:  നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസും (Police) പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും മരണം ആത്മഹത്യ ആണെന്നുള്ള നിഗമനത്തിൽ എത്തിചേരുകയായിരുന്നു. എന്നാൽ ഇതിനിടയിലാണ് കുട്ടിയുടെ മരണം ആത്മഹത്യ അല്ല മറിച്ച് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചത്. ദൃശ്യങ്ങളുടെ ആധികാരികത കൂടി പരിശോധിച്ച് വരികയാണ്.

ALSO READ: തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വൻതോതിൽ മുടി ചൈനയിലേക്ക് കടത്തുന്നു? എന്തിന്?

സമൂഹ മാധ്യമങ്ങളിൽ (Social Media) പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് പ്രതികളെന്ന് സംശയിക്കുന്ന 3 ബന്ധുക്കളെ  അറസ്റ്റ് ചെയ്തിരുന്നു. ഉടൻ ചോദ്യം ചെയ്യാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനരന്വേഷണത്തിന്റെ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പിയായ ഷാജി ജോസിനാണ്.

കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി പരീക്ഷയെഴുതിയ രണ്ടാമത്തെ സ്കൂളായ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർഥിയായിരുന്നു അബ്ദുൽ അസീസ്. കേസിന്റെ പുതിയ വഴിത്തിരിവിനെ തുടർന്ന് ഞെട്ടലിലാണ് സഹപാഠികളും അദ്ധ്യാപകരും 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News