പാറശാല  കൊടവിളാകത്ത് വീട്ടിൽ നിന്നും വ്യാജ ചാരായവുമായി ഒരാൾ എക്‌സയിസ് സംഘത്തിന്റെ പിടിയിൽ. എൽ പി സ്‌കൂളിന് സമീപം താമസിക്കുന്ന  ശ്രീധരൻ ആണ് പിടിയിലായത്. ഇയാളുടെ വീടിൻറെ പുറകിലെ ഷെഡ്ഡിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ നിന്നും 200 ലിറ്റർ കോട, നാല് ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, ഗ്യാസ്, പ്രഷർ കുക്കർ എന്നിവയാണ് എക്‌സൈസ് കണ്ടെടുത്തത്. എക്‌സൈസ് റേഞ്ച് ഓഫീസ് അമരവിളയിലെ എക്‌സൈസ് ഇൻസ്‌പെക്ടർ വിനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 


ALSO READ: ശസ്ത്രക്രിയ നേരത്തെയാക്കാൻ കൈക്കൂലി; അറസ്റ്റിലായ ഡോക്ടർക്ക് സസ്പെൻഷൻ


ഇൻറലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ രാജ്, പ്രിവന്റീവ് ഓഫീസർ വിപിൻ സാം, സിവിൽ എക്‌സൈസ് ഓഫീസർ രാജേഷ് എന്നിവർ നേതൃത്വം നൽകി. മുമ്പും സമാനമായ കേസിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.