തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസ് - എക്സൈസ് വകുപ്പുകൾക്കായി പുതിയ വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. വിരളലടയാള വിദഗ്ധ സംഘത്തിനായി 1,87,01,820 രൂപയ്ക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ പുതുതായി വാങ്ങും. എക്സൈസ് വകുപ്പിനായി 23 മ​ഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും അനുമതി.2,13,27,170 രൂപയ്ക്കാണ് വാഹനങ്ങൾ വാങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് സുപ്രധാന തീരുമാനങ്ങൾ


ഡിസ്റ്റിലറികൾക്ക് ടേൺഓവർ ടാക്സ് ഒഴിവാക്കും


സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സ് ഒഴിവാക്കും.  1963-ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് അവരുടെ വെയർഹൗസ് മാർജിൻ ഒരു ശതമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നൽകി. 


നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ  വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർദ്ധിക്കും. 


ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന്  വരുമാന നഷ്ടമുണ്ടാകും.  അത് നികത്തുന്നതിന് വിദേശ മദ്യത്തിന്  നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർദ്ധന വരുത്തും. അതിനായി 1963ലെ കേരള പൊതു വിൽപന നികുതി നിയമത്തിൽ ഭേ​ദ​ഗതി വരുത്താൻ  നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി 


റെ​ഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സണായി ടി. കെ. ജോസിനെയും അം​ഗമായി ബി. പ്രദീപിനെയും നിയമിക്കും.സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കും. 


വി. തുളസീദാസ് ഐ എ എസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർ നിയമനം നൽകും. 70 വയസ്സെന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി, ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നൽകിയാണ് നിയമനം. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ പി. ഐ. ഷെയ്ഖ് പരീത് ഐ. എ. എസിന്റെ (റിട്ട) പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.