മത്സ്യബന്ധന സബ്സിഡി നിർത്തലാക്കുന്നു
പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിന് മാത്രമണ് ഇനി സബ്‌സിഡി ലഭിക്കുന്നത്
മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികൾ ഇന്ത്യയും നിർത്തലാക്കുമെന്ന് റിപ്പോർട്ട് . ജനീവ ഫിഷറീസ് സബ്സിഡി കരാർ പ്രകാരമാണ് സബ്സിഡികൾ നിർത്തലാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത് . ഫിഷറീസ് സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമെ ലഭിക്കൂ . പിന്നീട് സബ്സിഡികൾ ഒഴിവാക്കാനാണ് തീരുമാനം. അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും ഇനി സബ്‌സിഡിക്ക് അർഹതയില്ല .
പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യബന്ധനത്തിന് മാത്രമണ് ഇനി സബ്‌സിഡി ലഭിക്കുന്നത് . മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സബ്‌സിഡികളും 12 നോട്ടിക്കൽ മൈൽ വരെ മാത്രം പരിമിതപ്പെടുത്തുമെന്നും 2 വർഷത്തേക്ക് മാത്രമെന്നുമായിരുന്നു തീരുമാനം . അതിന് പകരം 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സിക്യൂട്ടീവ് ഇക്കണോമിക് സോണിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് 2 വർഷത്തേക്ക് കൂടി സബ്‌സിഡി തുടരാമെന്നാക്കി .
അനധികൃത മത്സ്യബന്ധനം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ രാജ്യങ്ങൾ തീരുമാനിച്ചു . അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും പരിധിയിൽ കവിഞ്ഞ് മത്സ്യം പിടിക്കുന്നവർക്കും സബിസിഡി ലഭിക്കില്ല . ചെറുകിട മത്സ്യബന്ധനക്കാർക്കുള്ള സബ്‌സിഡി 25 വർഷത്തേക്ക് കൂടി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഈ ആവശ്യം ജനീവയിലെ മന്ത്രിതല സമ്മേളനം തള്ളി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...