ഇറാനിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശകാര്യ മന്ത്രാലയവും എംബസിയും ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മത്സ്യ തൊഴിലാളികൾ എവിടെ ആണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾ ഉടൻ തന്നെ അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് സമാശ്വസിപ്പിച്ച ശേഷം അഞ്ചുതെങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ സഹമന്ത്രി. 


ALSO READ: ഒരു കോടിയുടെ ഭാഗ്യം ബം​ഗാൾ സ്വദേശിക്ക്; കാവലൊരുക്കി കേരള പോലീസ്


നയതന്ത്ര സമ്മർദ്ദം ചെലുത്തി തൊഴിലാളികളെ ഉടൻ മോചിപ്പിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും വി. മുരളീധരൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നരേന്ദ്രമോദിയുടെ ഭരണകാലത്ത് രാജ്യാന്തര തലത്തിൽ ഇത്തരം വിഷയങ്ങളിൽ അതിവേഗ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നൈജീരിയയിൽ തടവിലാക്കപ്പെട്ട കൊല്ലം സ്വദേശികളെ ഇക്കഴിഞ്ഞ ദിവസം നാട്ടിൽ തിരികെ എത്തിച്ച സംഭവം ഉദാഹരിച്ച മന്ത്രി പ്രതീക്ഷയോടെ ആണ് ഇടപെടലുകളെ നോക്കി കാണുന്നത് എന്നും പറഞ്ഞു.


മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തത്: ഇ.പി ജയരാജൻ


തിരുവനന്തപുരം: മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തതെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ. അങ്ങേയറ്റം ഹീനമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. മതപരമായ ചേരിതിരിവാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ആർഎസ്എസും ബിജെപിയും സ്‌പോൺസർ ചെയ്ത കലാപമാണ്. ബിജെപി ഗവൺമെന്റ് അക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ബിജെപി നിർബന്ധം പിടിക്കുന്നത്. അയോധ്യയിലെ ബാബരി പള്ളി തകർത്തത് പോലെയുള്ള പദ്ധതിയെടുത്താൽ ഇന്ത്യയുണ്ടാകില്ല. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ബിഷപ്പ് പാംപ്ലാനിയെ മാറ്റി ചിന്തിപ്പിച്ചു. തൽക്കാലത്തേയ്ക്ക് ആണെങ്കിലും അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടുപോയെന്നും പാംപ്ലാനിക്കും അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും  ഇ.പി ജയരാജൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.