Kerala Police: ഒരു കോടിയുടെ ഭാഗ്യം ബം​ഗാൾ സ്വദേശിക്ക്; കാവലൊരുക്കി കേരള പോലീസ്

Bengal native won Fifty Fifty lottery 1st prize: തമ്പാനൂർ പോലീസാണ് ബിർഷു റാബയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 08:10 PM IST
  • സുരക്ഷ ആവശ്യപ്പെട്ടാണ് ബിർഷു റാബ തമ്പാനൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്.
  • പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി.
  • സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പോലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.
Kerala Police: ഒരു കോടിയുടെ ഭാഗ്യം ബം​ഗാൾ സ്വദേശിക്ക്; കാവലൊരുക്കി കേരള പോലീസ്

തിരുവനന്തപുരം: ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ സമ്മാനമായി ലഭിച്ച പശ്ചിമ ബം​ഗാൾ സ്വദേശിയ്ക്ക് തണലായി കേരള പോലീസ്. ബിർഷു റാബ എന്നയാളെയാണ് 1 കോടിയുടെ ഭാ​ഗ്യം തേടിയെത്തിയത്. ഇതിന് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് ബിർഷു റാബ തമ്പാനൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തുകയായിരുന്നു. 

''സർ, മുജേ ബചാവോ.."എന്ന് പറഞ്ഞു കൊണ്ടാണ് ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ സ്റ്റേഷനിലേക്ക് ഓടിക്കയറിയതെന്ന് പോലീസ് പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നൽകി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്. ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ടിക്കറ്റ് കൈമാറുന്നത് വരെ കേരള പോലീസാണ് ബിർഷുവിന് സുരക്ഷ ഉറപ്പാക്കിയത്. 

ALSO READ: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''സർ, മുജേ ബചാവോ.."എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നൽകി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്ന് അറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. 

ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചു വരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കും വരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി. സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പോലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News