ഇന്ത്യയിലെ ആദ്യത്തെ കൊർവെറ്റ് സ്റ്റിംഗ്‌റേ സി8 സൂപ്പർകാർ കേരളത്തിലേക്ക് എത്തുന്നു. എൻആർഐ ബിസിനസ്സ്മാനും ആക്‌സിസ്  ഗ്രൂപ്പ് സിഇഒയുമായ ഡോ. നിതിൻ രവീന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള കാറാണ് കേരളത്തിൽ എത്തുന്നത്. ലോകമെമ്പാടുമുള്ള കാർ പ്രേമികളുടെ മനസ്സു കീഴടക്കിയ കൊർവെറ്റ് സ്റ്റിംഗ്‌റേ സെപ്റ്റംബർ ആദ്യവാരത്തോടെ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ നിരത്തുകളെ തീ പിടിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോർവെറ്റ് സ്റ്റിംഗ്‌റേ സി8 കേവലം ഒരു സ്പോർട്സ് കാർ മാത്രമല്ല, ശക്തിയുടെയും കൃത്യതയുടെയും പ്രതീകം കൂടിയാണ്. പെർഫോമൻസ് പാക്കേജുകളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന ഈ  സൂപ്പർകാർ, 6200 സിസി വി8 എഞ്ചിനോടുകൂടി, 670 ഹോഴ്സ്‌പവർ, 828 പൗണ്ട്-ഫീറ്റ് ടോർക്ക് എന്നിവ നൽകുന്നു. 3,670 പൗണ്ട് ഭാരമുള്ള സ്റ്റിംഗ്‌റേ, 2.6 സെക്കൻഡിനുള്ളിൽ 0-100 കിമീ വരെ  വേഗത കൈവരിക്കും. അതുകൊണ്ട് തന്നെയാണ് വാണിജ്യ വിപണിയിൽ ഏറ്റവും വേഗതയും ശക്തിയുമുള്ള സൂപ്പർകാറുകളിൽ ഒന്നായി ഇത് മാറിയത്.


Read Also: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; ഫെഫ്കയിൽ നിന്ന് രാജിവച്ച് ആഷിഖ് അബു



മിഡിൽ ഈസ്റ്റിൽ വിവിധ ബിസിനസ് സംരംഭങ്ങൾ വിജയകരമായി വികസിപ്പിച്ചെടുത്ത ഡോ. നിതിൻ രവീന്ദ്രൻ, ഇപ്പോൾ തന്റെ ശ്രദ്ധ ഇന്ത്യയിൽ കേന്ദ്രീകരിക്കുകയാണ്. ഈ സഹചര്യത്തിലാണ് കോർവെറ്റ് സ്റ്റിംഗ്‌റേ സി8 കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. കാർ ഒമാനിലെ മസ്കറ്റിൽ നിന്ന് കടൽ മാർ​ഗം ഉടനെ കൊച്ചിയിൽ എത്തിക്കും. 


ഇതാദ്യമായല്ല ഒരു സൂപ്പർകാർ ഡോ. നിതിൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യയിൽ ആദ്യമായി ലോട്ടസ് ഇലൈസ് സൂപ്പർചാർജ്ഡ് കേരളത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്. അതും ഇന്ത്യയിലെ കാർ പ്രേമികൾക്ക് പുതിയ അനുഭവമായിരുന്നു.


സുഹൃത്തുക്കളുടെ ഇടയിൽ ഡോ. നിതിന്റെ കാർപ്രേമം അറിയപ്പെടുന്ന ഒന്നാണ്. "എനിക്ക് ഡ്രൈവിംഗ് ഇഷ്ടമാണ്, സ്വന്തം നാട്ടിലെ റോഡുകളിൽ ഏറ്റവും ശക്തമായ കാർ ഡ്രൈവ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു" എന്നാണ് ഡോ. നിതിൻ പറയുന്നത്.   


തിരുവനന്തപുരം സ്വദേശിയായ ഡോ. നിതിൻ രവീന്ദ്രൻ നായർ, ഈ  നീക്കത്തിലൂടെ  തന്റെ വ്യക്തിഗത ബ്രാൻഡ് വളർത്തുന്നതുമാത്രമല്ല, ഇന്ത്യയിലെ കാർവിപണി രംഗത്ത് ലക്ഷോറിയും  പെർഫോമൻസും പുതിയ തലത്തിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.