തിരുവനന്തപുരം. 'മിസൈൽ വുമൺ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഡിആർഡിഒ മുൻ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് കന്യാകുമാരി ആസ്ഥാനമായ പ്രമുഖ സർവകലാശാലയായ നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ  വൈസ് ചാൻസലറായി ചുമതലേറ്റു. പ്രതിരോധ ഗവേഷണ രംഗത്തും ഇന്ത്യയുടെ മിസൈൽ വികസനത്തിലും ദീർഘകാലം സേവനം ചെയ്ത ഡോ. ടെസ്സി തോമസ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ നിരവധി ഉന്നത പദവികൾ വഹിച്ചു. അഗ്നി മിസൈൽ വികസിപ്പിക്കുന്നതിൽ നേതൃപരമായ നിർണായക പങ്കുവഹിച്ചതോടെ ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്കാഡമിക് മികവ് പുലർത്തുന്ന നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ  ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും ഗവേഷണത്തിനും നവീകരണത്തിനും ഊന്നൽ നൽകി അതാത് മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്നവരാക്കി വിദ്യാർത്ഥികളെ മാറ്റുന്ന ഒരു അക്കാഡമിക് സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ടെസ്സി തോമസ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യാ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുകയും എഞ്ചിനീയറിങ്, ടെക്നോളജി , മാനേജ്മെൻറ്, റിസർച്ച്  വിദ്യാഭ്യാസ രംഗത്തെ മികച്ച കലാശാലയാണ് നൂറുൽ ഇസ്‌ലാം സർവകലാശാല. പഠനത്തോടൊപ്പം തന്നെ വിവിധ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിലേക്കുള്ള കൃത്യമായ രീതിയിൽ പരിശീലനം നൽകുന്നതും നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ പ്രത്യേകതയാണ്.


ALSO READ: മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി അധ്യക്ഷനായ സമിതി


ഇന്ത്യൻ ആർമിയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിലെ (എൻഎസ്‌ജി) ഇൻസ്ട്രക്ടറായും സർവീസസ് സെലക്ഷൻ ബോർഡിലെ അഡ്വൈസറും ആയിരുന്ന കേണൽ തോമസ് മാത്യുവാണ് നിഷിലെ ഡിഫൻസ് പരിശീലനത്തിന്  നേതൃത്വം നൽകുന്നത്. വൈസ് ചാൻസലറായി ഡോ. ടെസ്സി തോമസ് ചുമതലയേറ്റതോടെ പുതിയ അക്കാഡമിക് മികവിന്റെ യുഗത്തിന് തുടക്കമായിരിക്കുകയണെന്ന് പ്രോ ചാൻസലർ ഫൈസൽ ഖാൻ പറഞ്ഞു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ വേൽ രാജ്, ബാംഗ്ലരു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ജയകര ഷെട്ടി( യു.ജി.സി നോമിനി ) , ചെന്നൈ അമിറ്റി യൂണിവേഴ്സിറ്റി പ്രൊ ചാൻസലർ ഡോ. ജി തിരുവാസഗം എന്നിവർ  അടങ്ങുന്ന സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറായി ഡോ. ടെസ്സി തോമസിനെ തെരഞ്ഞെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy