കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ റിപ്പോർട്ട് നൽകി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനായി നീതുവിന് ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയതോടെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി 6ന് ഉച്ചയ്ക്ക് ശേഷം പ്രസവ വാർഡിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് സസ്പെൻഡ് ചെയ്തത്. 


Also Read: Child Kidnapping : കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു; ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വീണ ജോർജ്


സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ആശുപത്രികൾക്ക് നിർദേശം നൽകി.


Also Read: Child Kidnapping | തിരികെയെത്തിയ ആ കുഞ്ഞിൻറെ പേര് 'അജയ' - പേര് നൽകിയത് എസ്.ഐ റെനീഷ്


ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.  ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. 


ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് നീതുവെന്ന സ്ത്രീ നഴ്സിന്റെ വേഷം ധരിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.