തിരുവനന്തപൂരം:  പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോറോണ ബാധിച്ച് മരിച്ചു. മണികണ്ഠന്‍ എന്ന വിചാരണ തടവുകാരനാണ് കൊറോണ ബാധിച്ച് മരിച്ചത്.  എഴുപത്തിരണ്ടു വയസായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഓണക്കാലത്ത് കെഎസ്ആർടിസിയുടെ  അന്തർസംസ്ഥാന ബസ് സർവീസുകൾ ആരംഭിക്കും 


ഇയാളെ നാല് ദിവസം മുൻപാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്.  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കോറോണ സ്ഥിരീകരിച്ചത്.  ഒന്നര വർഷമായി ജയിലിൽ കഴിയുന്ന ഇയാൾക്ക് കൊറോണ എവിടെനിന്ന് പിടിപെട്ടുവെന്ന കാര്യത്തിൽ വ്യക്തതയില്ല.    


Also read: പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!   


മണികണ്ഠന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ നടത്തിയ പരിശോധയിൽ 217 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.  ഇവരെ ജയിലിൽ തന്നെ ഒരുക്കിയ പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്.  ഇതോടെ ഇന്ന് സസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത് 7 കൊറോണ മരണങ്ങളാണ്.