പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!

ധോണി പങ്കുവെച്ച വീഡിയോയിൽ  അദ്ദേഹം റൺഔട്ട് ആയുള്ള തുടക്കം മുതൽ റൺഔട്ട് ആയുള്ള മടക്കം വരെയുണ്ട്.   

Last Updated : Aug 16, 2020, 09:29 AM IST
    • സാഹിർ ലുധിയാൻ രചിച്ച് മുകേഷ് പാടിയ പാട്ടാണിത്.
    • ധോണി പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം റൺഔട്ട് ആയുള്ള തുടക്കം മുതൽ റൺഔട്ട് ആയുള്ള മടക്കം വരെയുണ്ട്.
    • ഇത്രയ്ക്കും കാവ്യാത്മകമായി ആരും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുണ്ടാവില്ല എന്നത് വാസ്തവമാണ്.
പടിയിറങ്ങലിൽ ധോണി പങ്കുവെച്ച പാട്ട് ഇതാണ്..!

വിരമിക്കൽ പ്രഖ്യാപനം നടത്തിക്കൊണ്ട് ധോണി ട്വിറ്ററിൽ പങ്കുവെച്ച പാട്ട് ഇതാണ്.  സത്യം പറഞ്ഞാൽ ഈ വരികൾക്ക് ഇത്രമാത്രം അർത്ഥമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.   കഭി കഭി എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പാടി അഭിനയിക്കുന്ന പാട്ടാണിത്.  

സാഹിർ ലുധിയാൻവി രചിച്ച് മുകേഷ് പാടിയ പാട്ടാണിത്.  ധോണി പങ്കുവെച്ച വീഡിയോയിൽ  അദ്ദേഹം റൺഔട്ട് ആയുള്ള തുടക്കം മുതൽ റൺഔട്ട് ആയുള്ള മടക്കം വരെയുണ്ട്.  'ഞാനീ നിമിഷത്തിന്റെ കവിയാണ്' എന്നു തുടങ്ങുന്ന ഗാനം ധോണിയുടെ ക്രിക്കറ്റ് ജീവിതവുമായി ചേർത്ത് വച്ചപ്പോൾ അറിയാതെ ഒരു വേദനയാണ് വീഡിയോ കാണുന്ന നമുക്ക് തോന്നുന്നത്.  

Also read: ധോണിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ 

ഇത്രയ്ക്കും കാവ്യാത്മകമായി ആരും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുണ്ടാവില്ല എന്നത് വാസ്തവമാണ്.  എന്തായാലും ഇതിഹാസ തുല്യമായ ധോണിയുടെ കിക്കറ്റ് ജീവിതം ഇങ്ങനെ അവസാനിക്കാനുള്ളതല്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  ശരിക്കും ആരൊക്കെയോ പ്ലാന് ചെയ്ത് ധോണിയെ ക്രിക്കറ്റിൽ നിന്നുതന്നെ റൺഔട്ട് ആക്കുകയായിരുന്നു.  

 

 
 
 
 

 
 
 
 
 
 
 
 
 

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on

 

ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ലോകം സന്തോഷിക്കുന്ന നിമിഷത്തിൽ ഈ വാർത്ത ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.   

Trending News