ബേപ്പൂര്‍: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട്ടിലെത്തി ഇന്നസെന്റിന്റെ  മകന്‍ സോണറ്റ് ഇന്നസെന്റും കൊച്ചുമകന്‍ ഇന്നസെന്റും. കോഴിക്കോട് അരക്കിണറിലെ അല്‍സുമാസിലെത്തിയാണ് ഇന്നസെന്റിന്റെ കുടുംബം മാമുക്കോയക്ക് പ്രണാമമര്‍പ്പിച്ചത്. ഇന്നസെന്റ് മരിക്കുമ്പോള്‍ മാമുക്കോയ സ്ഥലത്തില്ലായിരുന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം ഇന്നച്ചന്റെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.ഒരു നടന്‍ എന്നതിലുപരി വ്യക്തിപരമായി നല്ല അടുപ്പത്തിലായിരുന്നു ഇന്നസെന്റും മാമുക്കോയയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുമാസത്തെ ഇടവേളയില്‍ ഒരേ തീയ്യതിയിലായിരുന്നു ഇരുവരും ലോകത്തോട് വിടപറഞ്ഞത്. മാര്‍ച്ച് 26നായിരുന്നു ഇന്നസെന്റിന്റെ മരണം. ഏറെ നാളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമായിരുന്നു പെട്ടെന്നുള്ള മരണ കാരണം. കൃത്യം ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 26ന് മാമുക്കോയയും വിടപറഞ്ഞു. ഈ രണ്ട് വിയോഗങ്ങളും മലയാള സിനിമയ്ക്ക് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത തീരാ നഷ്ടടങ്ങളാണ്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന റിപ്പീറ്റ് വാല്യു ഉള്ള അനേകം ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇരുവരും.


ALSO READ: മമ്മൂട്ടി മക്കയിലോ? ഫേസ്ബുക്ക് പേജിൽ പൊങ്കാല... മാമുക്കോയയുടെ കാര്യത്തിൽ മാപ്പില്ല, 'ഏജന്റ്'ബഹിഷ്കരിക്കുമെന്ന്


പ്രേക്ഷകരുടെ ഇഷ്ട കോമ്പോ. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ചിരിയുടെ മാലപടക്കം പൊട്ടിച്ചു. ഇരു നടന്മാരുടേയും വ്യത്യസ്ഥമായ അഭിനയ ശൈലി ഓരോ കഥാപാത്രങ്ങളെയും മികച്ചതാക്കി മാറ്റി. സന്ദേശം, ഗജകേസരി യോഗം, റാംജി റാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, കഥപറയുമ്പോള്‍, മനസ്സിനക്കരെ, രസതന്ത്രം, കഥതുടരുന്നു എന്നീ ചിത്രങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ചെത്തിയപ്പോള്‍ ആ സിനിമയും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇനിയോരിക്കലും ഇത്തരമൊരു കൂട്ടുകെട്ട് മലയാള സിനിമയില്‍ ഉണ്ടാകില്ലയെന്നതും യാഥാര്‍ത്ഥ്യം.


അതേസമയം മാമുക്കോയയുടെ മരണത്തെ സിനിമ മേഖല അര്‍ഹിച്ച പ്രാധാന്യം നല്‍കിയില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സിനിമയിലെ താരരാജാക്കന്മാരും സംവിധായകരും ഒന്നും മരണാനന്തര ചടങ്ങില്‍ എത്തിയിരുന്നില്ല. അര്‍ഹിച്ച ബഹുമതിയോടെ നാട് അദ്ദേഹത്തിന് വിട നല്‍കുമ്പോള്‍സിനിമമേഖലയില്‍ നിന്നും ചുരുക്കം ചിലര്‍ മാത്രമേ എത്തിയുള്ളു എന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരൊന്നും സംസ്‌കാരചടങ്ങില്‍ എത്തിയിരുന്നില്ല.


ഇവരുടെയെല്ലാവരുടെയും മിക്ക സിനിമകളിലേയും സ്ഥിര സാന്നിധ്യമായിരുന്നു മാമുക്കോയ.മാമുക്കോയയ്ക്ക് അടുത്തിടെ ഏറ്റവും അധികം അഭിപ്രായം നേടിക്കൊടുത്ത സിനിമ ആയിരുന്നു പൃഥ്വിരാജിന്റെ കുരുതി. ആ കഥാപാത്രത്തെ പൃഥ്വിരാജും വലിയ രീതിയില് പ്രശംസിച്ചിരുന്നു. എന്നാല്‍ പൃഥ്വിയും മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല എന്നത് അദ്ദേഹത്തോട് ഇവരെല്ലാം കാണിച്ച അനാദരവായാണ് സിനിമ പ്രേക്ഷകര്‍ കണക്കാക്കുന്നത്. ഇതിന്റ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നത് നടന്‍ മമ്മൂട്ടിയാണ്. മാമുക്കോയയെ കാണാന്‍ ചെല്ലാത്തതിനാല്‍ മമ്മൂട്ടിയുടെ ഇനി ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ ഏജന്റ് ബഹിഷ്‌കരിക്കണമെന്നാണ് സോഷ്യല്‍ ലോകം ആഹ്വാനം ചെയ്യുന്നത്.  ഇതിനെല്ലാമിടയിലാണ് ഇപ്പോള്‍ മാമുക്കോയയുടെ വീട്ടില്‍ ഇന്നസെന്റിന്റെ കുടുംബം എത്തിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.