തൃശൂർ: അറബി സംസാരിക്കുന്ന റോബോട്ട് നിർമ്മിച്ച് ശ്രദ്ധേയനായി പത്താം വിദ്യാർത്ഥി. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിയും പൊൻമാനിക്കുടം മതിലകത്ത് വീട്ടിൽ അസീസ് - ഷബാന ദമ്പതികളുടെ മകനുമായ മർവാനാണ് ശാസ്ത്ര മികവിലൂടെ ശ്രദ്ധേയനാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു വർഷമായി ഇലക്ട്രോണിക്സിൽ വിവിധ പരീക്ഷണങ്ങൾ നടത്തുന്ന മർവാൻ ആദ്യം നിർമ്മിച്ചത് കള്ളൻമാരെ പിടിക്കാനുള്ള ഉപകരണമായിരുന്നു. ഗേറ്റിൽ അപരിചിതർ കൈവെക്കുന്നതോടെ മൊബൈലിലേക്ക് കോൾ വരുന്നതായിരുന്നു വിദ്യ. ആറാം ക്ലാസ്സിലായിരിക്കെ, കൂട്ടുകാരോടൊപ്പം കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന കോട്ട് നിർമിച്ചിരുന്നു ഈ മിടുക്കൻ. 

Read Also: ഗോത്രവിഭാഗത്തിലെ പെൺകുട്ടി ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചു


ഏത് ഭാഗത്തു നിന്ന് ആളുകൾ, വാഹനങ്ങൾ വന്നാലും ആ ഭാഗത്ത് കോട്ടിന് വൈബ്രേഷൻ അനുവപ്പെടും. കൂടാതെ, കുഴികളും പടികളും തിരിച്ചറിയുന്ന വിധത്തിൽ ശബ്ദമുണ്ടാക്കുന്ന വടിയും കൂടെയുണ്ടായിരുന്നു. സ്കൂളിലെ അറബി അധ്യാപകൻ അദീബിന്റെ പ്രോത്സാഹനമാണ് അറബി സംസാരിക്കുന്ന റോബോട്ട് നിർമാണത്തിലേക്കെത്തിച്ചത്. 


മൊബൈലിൽ റിമോട്ട് കൺട്രോൾ സംവിധാനിച്ച റോബോട്ട് നിരപ്പുള്ള ഏത് ഭാഗത്തേക്കും സഞ്ചരിക്കാനും സാധനങ്ങൾ സെർവ് ചെയ്യാനും കഴിവുള്ളതാണ്. കൂട്ടത്തിൽ അറബി സംസാരിക്കുകയും ചെയ്യും. 3000 ത്തോളം രൂപയാണ് നിർമാണച്ചെലവ്. 

Read Also: PC George: സഹതാപം ഉണ്ട്, സരിത പിണറായിയുടെ കയ്യിലെ ചട്ടുകം- പിസി ജോർജ്


തകരാറിലാവുന്ന വൈദ്യുത ഉപകരണങ്ങൾ, സൈക്കിൾ, ബൈക്ക് എന്നിവ നന്നാക്കാൻ അയൽവാസികൾക്ക് ആശ്രയമാണ് മർവാൻ. സ്വന്തമായി ഡ്രോൺ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും സയന്റിസ്റ്റാകാനാണ് ആഗ്രഹമെന്നും ഈ കൊച്ചുമിടുക്കൻ പറയുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.