PC George: സഹതാപം ഉണ്ട്, സരിത പിണറായിയുടെ കയ്യിലെ ചട്ടുകം- പിസി ജോർജ്

സ്വപ്നക്കായി വാർത്താ സമ്മേളനം നടത്തണമെന്ന് ജോർജ് നിർബന്ധിച്ചെന്നായിരുന്നു സരിതയുടെ പ്രധാന ആരോപണം

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 02:58 PM IST
  • ഇതൊന്നും തൻറെ അടുത്ത് ചിലവാകില്ലെന്നും പിസി ജോർജ്
  • മകനുമായി സഹായത്തിന് തൻറെ അടുത്ത് വന്നയാളാണ് സരിത
  • പിസി ജോർജ് പറഞ്ഞിട്ടാണ് ഇപ്പോൾ കേസിൽ ഇടപെട്ടതെന്നാണ് സരിതയുടെ മൊഴി
PC George: സഹതാപം ഉണ്ട്, സരിത പിണറായിയുടെ കയ്യിലെ ചട്ടുകം- പിസി ജോർജ്

കോട്ടയം: സരിത പിണറായിയുടെ ചട്ടുകമെന്ന് പിസി ജോർജ്. കറൻസി കടത്ത് മറയ്ക്കാൻ സിപിഎം സരിതയെ ഉപയോഗിക്കുന്നു. സരിതയുടെ ആരോപണത്തിന് തൊട്ട് പിന്നാലെയാണ് ജോർജിൻറെ തള്ളി പറച്ചിൽ . സ്വപ്നയുമൊത്ത് സർക്കാരിനെതിരെ ഗൂഢാലോചന നടത്താൻ ജോർജ് പ്രേരിപ്പെച്ചെന്നായിരുന്നു സരിതയുടെ സീ മലയാളം ന്യൂസിനോടുള്ള വെളിപ്പെടുത്തൽ.

സ്വപ്നക്കായി വാർത്താ സമ്മേളനം നടത്തണ+മെന്ന് ജോർജ് നിർബന്ധിച്ചെന്നായിരുന്നു സരിതയുടെ പ്രധാന ആരോപണം. എന്നാൽ പച്ചക്കള്ളമാണ് സരിത പറയുന്നതെന്ന് ജോർജ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാണ് ഇത് ഉണ്ടാകാതിരിക്കാൻ സരിതയെ സിപിഎം ഇറക്കിയിരിക്കുകയാണ്.

ALSO READ: Saritha Statement: പിസി ജോർജ് പറഞ്ഞിട്ടാണ് കേസിൽ ഇടപെട്ടത്, തെളിവില്ലെന്ന് കണ്ടപ്പോള്‍ പിൻമാറി; സരിതയുടെ മൊഴി

എല്ലാവരും ചതിച്ചപ്പോൾ  സരിതയെ സഹായിച്ച ആളാണ് ഞാൻ. ആ തനിക്കെതിരെ തന്നെ അവർ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ആരോപണങ്ങൾ വരുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന തന്ത്രം പ്രയോഗിക്കുന്നത് സിപിഎം ആണ്. ഇത്തവണ അതിനായി സരിതയെ കൂട്ട് പിടിച്ചിരിക്കുന്നു. ഇപ്പോഴും സരിതയോട് തനിക്ക് സഹതാപം ഉണ്ട്.

ഇതൊന്നും തൻറെ അടുത്ത് ചിലവാകില്ല. പിണറായി വിജയൻറെ സൂചി ആയി മാറിയ ആ സ്ത്രി പഴയ കാര്യങ്ങൾ ഒാർക്കുന്നത് നന്നായിരിക്കും. മകനുമായി സഹായത്തിന് തൻറെ അടുത്ത് വന്നയാളാണ് സരിത.

പിസി ജോർജ് പറഞ്ഞിട്ടാണ് ഇപ്പോൾ കേസിൽ ഇടപെട്ടതെന്നാണ് സരിത മൊഴി നൽകിയിരിക്കുന്നത്. സരിതയെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാൽ സ്വപ്നയുമായി നേരിട്ട് പരിചയം ഉണ്ടെന്ന് സരിത വ്യക്തമാക്കി. രണ്ട് തവണ ജയിലിൽ വച്ച് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇടപെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News