Siddique: സിദ്ധിഖിന് പിടിവീഴും; ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം
തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തെളിവുകളാണ് ലഭിച്ചതെന്ന് അന്വേഷണ സംഘം.
ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം. സിദ്ധിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരുന്നതിന് പിന്നാലെ തുടർ നടപടികളും കുറ്റപത്രവും നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അച്ഛനും അമ്മയും കൂട്ടുക്കാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന പരാതിക്കാരിയുടെ മൊഴി മൂവരും ശരിവച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
Read Also: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കും
പീഡനശേഷം മാനസിക സംഘർഷം നേരിട്ടതിനാൽ കാക്കനാട്ടും പനമ്പിള്ളി നഗറിലുള്ള വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞുവെന്നാണ് യുവതിയുടെ മൊഴി. രണ്ട് ഡോക്ടരമാരും ഇക്കാര്യം ശരിവച്ച് പൊലീസിന് മൊഴി നൽകുകയും ചികിത്സാ രേഖകൾ കൈമാറുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുgണ്ട്.
പ്ലസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് സജീവമായ സമയത്തായിരുന്നു സിദ്ദിഖുമായി പരിചയത്തിൽ ആകുന്നത്. ഒരിക്കൽ സിനിമയുടെ പ്രിവ്യൂ കാണാനായി സിദ്ദിഖ് ക്ഷണിച്ചു. സിനിമയ്ക്ക് ശേഷം അതിന്റെ ചർച്ചയ്ക്കായി മസ്‌ക്കറ്റ് ഹോട്ടലിൽ എത്തിയപ്പോൾ മുറിയിൽവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.