കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പാര്‍ട്ടി അംഗങ്ങളായ അലന്‍ ഷുഹൈബിനേയും താഹയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ജില്ലാ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയില്‍ അറസ്റ്റു ചെയ്ത താഹയുടെ ലാപ്ടോപ്പില്‍ നിന്നും മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭരണഘടന, മാവോയിസ്റ്റ് അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.


ഇതൊക്കെ പോലീസ് വാദത്തിന് കൂടുതല്‍ ശക്തിപകരുന്ന തെളിവുകളാണ്. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും രണ്ടുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ലഭിച്ച തെളിവുകള്‍ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയ്ക്കൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.   


ഇതിനെല്ലാത്തിനും പുറമേ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍റെ കാര്യവും കസ്റ്റഡി അപേക്ഷയില്‍ അന്വേഷണ സംഘം സൂചിപ്പിക്കും. ഇയാളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 


ഇരുവരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.