ISIS: ഐഎസ് ഭീകരർ കാസർഗോഡ്, കണ്ണൂർ മേഖലയിലെത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ
IS terrorists reached Kerala: തെന്നിന്ത്യൻ സംസ്ഥാനങ്ങളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഭീകരരുടെ ശ്രമം.
ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരന്‍ ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യമ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വന മേഖലകളിലൂടെ ഷാനവാസും റിസ്വാനും യാത്ര ചെയ്തിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.
ഗോവ, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഭീകരരുടെ ശ്രമം. പൂനെ വഴി ഗോവയിലും ശേഷം ഉഡുപ്പി വഴി കേരളത്തിലും എത്തിയ ഇവര്‍ പശ്ചിമഘട്ട മലകളില്‍ ഒളിത്താവളമുണ്ടാക്കാന്‍ ശ്രമിച്ചു. ഉന്നത രാഷ്ട്രീയക്കാരെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ഇവര്‍ പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തി.
ALSO READ: മഴയും വെളളക്കെട്ടും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ രാജ്യതലസ്ഥാനത്ത് സ്‌ഫോടന പരമ്പരകള്‍ക്ക് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. സ്‌ഫോടനം നടത്തിയ ശേഷം അഫ്ഗാനിസ്താനിലേയ്ക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതി. ഇതിന് പുറമെ, മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാരെയും വിഐപികളെയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ