തൃശൂർ: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ഗൗരവമായി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഒരു സ്ത്രീ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതിയെന്നും ശോഭ സുരേന്ദ്രന്‍ തൃശൂരിൽ ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനയെ കട്ടവർ സുഖമായി ജീവിക്കുമ്പോൾ തോട്ടി കട്ടവൻ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന്‌ ജീവിക്കാൻ ശ്രമിക്കുമ്പോൾ വേട്ടയാടുന്നത് പോലെയാണ് സ്വപ്ന സുരേഷിനോട് സർക്കാർ ചെയ്യുന്നതെന്നും. തനിക്ക് ഭീഷണിയുണ്ടെന്ന പറഞ്ഞ സ്വപ്നയ്ക്ക് പൊലീസ് സുരക്ഷ നൽകണം. അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ ആവശ്യപ്പെട്ടു.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നു; ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി


ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം മുഖ്യമന്ത്രിക്ക് ഉപദേശകർ പറഞ്ഞുകൊടുക്കണം. ഒരു ഓട്ട മുക്കാലിന്റെ വിലപോലും ഇല്ലാത്ത അവസ്ഥയിൽ മുഖ്യമന്ത്രി എത്തി.മകൾ വീണ വിജയന് എത്ര ആസ്തി ഉണ്ടെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.


ജലീലിന് ബിരിയാണി മാത്രമല്ല, സ്വർണ്ണക്കുരു ഉള്ള ഈന്തപ്പഴവും ഇഷ്ടമാണ്. അതൊന്നും ജനങ്ങൾക്ക് അറിയേണ്ട. ജലീലിന് വേണ്ടിയാണോ മലപ്പുറത്ത് കിട്ടാത്ത ബിരിയാണി ചെമ്പ് യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ചതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.