കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം പൊളിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ക്രൈസ്തവ പുരോഹിതനെ വധിക്കാന്‍ ഐസ് ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ക്ഷേത്രങ്ങള്‍ കൊളളയടിക്കാനും ആലോചിച്ചിരുന്നുവെന്നാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെറ്റ് ലവേഴ്‌സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഐഎസ് ഗ്രൂപ്പ് പദ്ധതികളിട്ടിരുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി തൃശൂര്‍ - പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളാണ് തിരഞ്ഞെടുത്തത്. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും എന്‍ഐഎ അറിയിച്ചു. 


ALSO READ: നിപ സംശയം: സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്, സമ്പർക്കപട്ടിക തയാറാക്കി തുടങ്ങി


കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് നബീലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേരളത്തിലെ പദ്ധതികളെ കുറിച്ച് എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നേരത്തെ ഖത്തറിലായിരുന്ന നബീല്‍ ഇവിടെ വെച്ചാണ് ഐഎസ് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്. നബീലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവാക്കളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യാനും പരിശീലനം നല്‍കാനുമായിരുന്നു പദ്ധതിയെന്നും എന്‍ഐഎ കണ്ടെത്തി. 


നേരത്തെ, ഐഎസില്‍ ചേരാന്‍ വേണ്ടി കവര്‍ച്ച നടത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ ഐഷിഫിനെ എന്‍ഐഎ പിടികൂടിയിരുന്നു. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ഇയാള്‍ സത്യമംഗലം വനമേഖലയിലെ വീട്ടില്‍ ഒളിക്കുകയായിരുന്നു. വനത്തിനുള്ളില്‍ നിന്നാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്. ഐഎസ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.