പിറവം: പിറവം സെന്‍റ് മേരീസ് പള്ളിയിൽ പ്രവേശിച്ച് ഓർത്തഡോക്സ്‌ വിഭാഗം പ്രാര്‍ത്ഥന നടത്തിയതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം!!


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡില്‍ പ്രാര്‍ത്ഥന നടത്തിയാണ് യക്കോബായ വിഭാഗം പ്രതിഷേധമറിയിച്ചത്. പള്ളി പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയാണുള്ളത്.


പള്ളിയില്‍ കുർബാന നടത്താൻ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു.


സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയില്‍ ആരാധന നടത്താന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.  


ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്. 


പോലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിലാണ് സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്. 


പ്രതിഷേധങ്ങളൊന്നുമില്ലാതെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞു.