കോട്ടയം: കന്യാസ്ത്രീ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചുകോടി രൂപയും മദര്‍ ജനറല്‍ പദവിയും വാഗ്ദാനം. ബിഷപ്പിന്‍റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണ് വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് പിന്‍വലിച്ചാല്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ നല്‍കാമെന്നും കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നുമാണ് വാഗ്ദാനം. കഴിഞ്ഞ 13നാണ് കന്യാസ്ത്രീയുടെ സഹോദരന്‍ നെല്ല് വില്‍ക്കുന്ന കാലടിയിലെ മില്ലുടമ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വന്നത്. 


അതേസമയം, ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തേ അറിയാമായിരുന്നു എന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.


2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് പല തവണ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. രണ്ടുവര്‍ഷത്തിനിടെ 13 തവണയിതാവര്‍ത്തിച്ചതായും കന്യാസ്ത്രീ പറഞ്ഞിരുന്നു. 


ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.