കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് കളമൊരുങ്ങുന്നു. കോട്ടയം എസ്പി ഹരിശങ്കര്‍ അല്‍പസമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും. അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ബിഷപ്പിന്‍റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയതായാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ വൈക്കം കോടതിയിലാകും അദ്ദേഹത്തെ ഹാജരാക്കുകയെന്നാണ് വിവരം. അറസ്റ്റ് അനിവാര്യമെന്ന് ബിഷപ്പിനെ പോലീസ് അറിയിച്ചു. ബിഷപ്പിനെ വിവരം അറിയിച്ചത് വൈക്കം ഡിവൈഎസ്‌പിയാണ്. അന്വേഷണ സംഘം നടപടികള്‍ തുടങ്ങി. റിമാന്റ് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം പഞ്ചാബ്‌ പോലീസിനെ അറിയിച്ചു.


മൂന്നാംദിവസം ബിഷപ്പിന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതിനു പിന്നാലെ വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.


ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇത്. പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകള്‍ പുറത്തെത്തിയിരുന്നു.