വിപണിയിൽ റെക്കോർഡിട്ട് ജൻ ഔഷധി കുതിക്കുന്നു
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകൾ എയർലിഫ്റ്റ് വഴിയാണ് എത്തിച്ചത്. ഇൻസുലിൻ അടക്കമുള്ള ജീവൻ രക്ഷാ മരുന്നുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങളിൽ ക്ഷാമമുണ്ടായില്ല.
ആലപ്പുഴ: Lock down കാലത്തും മരുന്നുകളുടെ വിറ്റുവരവിൽ വിപണിയിൽ റെക്കോർഡിട്ട് ജൻ ഔഷധി കേന്ദ്രം മുന്നേറുന്നു. ഏപ്രിൽ മാസത്തിൽ രാജ്യത്ത് 52 കോടി രൂപയുടെ കച്ചവടം ജൻ ഔഷധിയിൽ നടന്നതിൽ കേരളത്തിൽ മാത്രം നടന്നത് 9 കോടിയുടെ കച്ചവടമാണ്.
എന്നാൽ മാർച്ചിൽ 42 കോടിയുടെ വിറ്റുവരവേ ഉണ്ടായിരുന്നുള്ളൂ. ഈ സമയം ശരാശരി 70 ശതമാനം കുറവിൽ ലഭിക്കുന്ന ജനറിക് മരുന്നുകളിലേക്ക് തിരിഞ്ഞതോടെ ജനങ്ങൾക്കും വൻ ലാഭമാണ് ഉണ്ടായിരിക്കുന്നത്.
Also read: കാർത്തികയും വെള്ളിയാഴ്ചയും ചേർന്ന് വരുന്ന ദിനം ഉത്തമം
കോറോണ (Covid19) കാലത്ത് മരുന്നുകൾക്ക് ക്ഷാമമുണ്ടാകരുതെന്ന് കർശന നിർദ്ദേശം കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ നൽകുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Also read: ഡൽഹിയിലെ കീർത്തി നഗറിൽ വൻ തീപിടുത്തം
സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകൾ എയർലിഫ്റ്റ് വഴിയാണ് എത്തിച്ചത്. ഇൻസുലിൻ അടക്കമുള്ള ജീവൻ രക്ഷാ മരുന്നുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങളിൽ ക്ഷാമമുണ്ടായില്ല.
കോറോണയെ തുടർന്ന് സാധാരണ നടക്കുന്നതിനേക്കാളും മൂന്നിരട്ടി കച്ചവടമാണ് പല ജൻ ഔഷധി കേന്ദ്രങ്ങളിൽ നടന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ജൻ ഔഷദിയിൽ ജനറിക് നാമത്തിലാണ് മരുന്നുകൾ വില്പനയക്കെത്തുന്നത്.