കോഴിക്കോട്: നാലു വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചതായി റിപ്പോർട്ട്.  കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kerala Film Awards 2023: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അന്തിമ പട്ടികയിൽ ഇവരൊക്കെ


കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.  കോഴിക്കോട് കഴിഞ്ഞ വര്‍ഷവും ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ജപ്പാൻ ജ്വരത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ കടുത്ത പനി, ചർദ്ദി, തലവേദന തുടങ്ങിയവയാണ്. മൃഗങ്ങൾ, കീടങ്ങൾ, ദേശാടന പക്ഷികൾ എന്നിവയില്‍ നിന്നും കൊതുകൾ വഴിയാണ് ഈ രോഗം പകരുന്നത്. വിദഗദ്ധർ പറയുന്നതനുസരിച്ചു മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നാണ്.  ഈ രോഗം 1871 ല്‍ ജപ്പാനിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് അതുകൊണ്ടാണ് ഇതിനെ ജപ്പാന്‍ ജ്വരമെന്ന് പറയുന്നത്.


Also Read: ISIS: ഐഎസ് പ്രവര്‍ത്തനത്തിന് ധനസമാഹരണം; കേരളത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്ന് എന്‍ഐഎ


കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  മറ്റ് ജില്ലകളിൽ സാധാരണ ഗതിയിലുള്ള മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇന്നത്തെപ്പോലെ നാളെയും 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇത് കൂടാതെ കേരള കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി അടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.  വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും വിജയവും!


ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയും  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. ചക്രവാതചുഴി  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.


ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.