കേരളത്തിൽ മുല്ലപ്പൂവില കുതിച്ചുയരുന്നു. കടുത്ത മഞ്ഞുവീഴ്ച മൂലം പൂക്കളുടെ വരവ് ഗണ്യമായി കുറഞ്ഞത് വിലവർധനയ്ക്ക് കാരണമായി. മുല്ലപ്പൂ കിലോയ്ക്ക് 4000 രൂപയായി ഉയർന്നു. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി  കൂടുതലായി നടക്കുന്നത്. നവവധുവിന്റെ കാർകൂന്തൽ അലങ്കരിക്കാൻ ഇന്നും മുല്ലപ്പൂവിനെ വെല്ലാൻ മറ്റ് പൂക്കളില്ല. വിവാഹ സീസണും ആഘോഷ കാലവും ആയതിനാൽ പൂവിന്റെ ഡിമാൻഡും കൂടി. വരും ദിവസങ്ങളിൽ ഇനിയും മുല്ലപ്പൂവിന് വില വർധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂരിൽ എത്തുന്ന തീർത്ഥാടകർ 70 മുതൽ 80 രൂപ നൽകിയാണ് ഒരു മീറ്റർ പൂവ് വാങ്ങിക്കുന്നത്. തമിഴകത്തെ മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂവ്  ഡിണ്ടിഗൽ, മധുര, മൈസൂർ , നെലക്കോട്ട, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഡിസംബർ മാസം തുടക്കം തന്നെ തമിഴ്നാട്ടിൽ തുടർച്ചയായി പെയ്ത മഴയിലും ചുഴലികാറ്റിലും  മുല്ലപ്പൂ കൃഷി നശിച്ചു. ഇതും മുല്ലപ്പൂവിന്റെ വില കൂട്ടാൻ കാരണമായി.


അന്ന് മുല്ലപ്പൂവിന്  4500 രൂപയായിരുന്നു കിലോയ്ക്ക് വില. എന്നാൽ ധനു, മകര മാസത്തിൽ മഞ്ഞിന്റെ കാഠിന്യം വർദ്ധിക്കുന്നതിനാൽ മുല്ലപ്പൂവിന് വളരെയധികം ക്ഷാമമാണുണ്ടാവുക. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം കാരണം ഉൽപാദനം കുറഞ്ഞതോടെ മുല്ലപ്പൂവിന്റെ വില കുതിക്കുന്നതെന്നും ഇത് കച്ചവടത്തെ വളരെയധികം ബാധിച്ചെന്നും ഗുരുവായൂർ ശ്രീകൃഷ്ണ ഫ്ലവേഴ്സ് ആൻഡ് ഇവൻസ് ഉടമ അജിത്ത് ഗുരുവായൂർ പറഞ്ഞു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.